സൗദിയിൽ വീട്ടു ജോലിക്കാരി വീട്ടുടമയെയും മകളെയും കുത്തി വീഴ്ത്തി; സ്വദേശിയുടെ മരണത്തിനു കരണക്കാരിയായവളെ തൂക്കിലേറ്റി ഭരണകൂടം

സൗദിയിൽ വീട്ടുടമയെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വീട്ടു ജോലിക്കാരിയുടെ വധശിക്ഷ നടപ്പാക്കി. ഫിലിപ്പൈൻസ് സ്വദേശിയായ യുവതിയുടെ വധിശിക്ഷയാണ് അധികൃതർ നടപ്പിലാക്കിയത്. ശിക്ഷയുടെ വിവരം നാട്ടിലുള്ള യുവതിയുടെ ബന്ധുക്കളെ അറിയിച്ചതായി അധികൃതർ വ്യക്തമാക്കി.
അതേസമയം വധശിക്ഷ നടപ്പാക്കിയ വിവരം ഫിലിപ്പൈന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടുമടയെയും മകളെയും കുത്തിയശേഷം 39 വയസുകാരിയായ ജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. സംഭവത്തിൽ വീട്ടുടമയായ സൗദി പൗരന്‍ ഹുമൈദ് ബിന്‍ തുര്‍ക്കി മരിക്കുകയും മകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha