മസ്ക്കറ്റിൽ ന്യൂനമര്‍ദത്തിന്റെ ഫലമായുള്ള കാലാവസ്ഥ വ്യതിയാനം ബുധനാഴ്ചവരെ തുടരും

മസ്ക്കറ്റിൽ കഴിഞ്ഞ രണ്ടു ദിവസമായി ന്യൂനമര്‍ദത്തിന്റെ ഫലമായുള്ള കാലാവസ്ഥ വ്യതിയാനം ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തലസ്ഥാന ഗവര്‍ണറേറ്റ് അടക്കം രാജ്യത്തിന്റെ വടക്കന്‍ മേഖലകളിലാണ് വ്യതിയാനം ബുധനാഴ്ച വരെ തുടരുമെന്ന് അറിയിച്ചിരിക്കുന്നത്.
ന്യൂനമര്‍ദത്തിന്റെ ഫലമായി ഞായറാഴ്ച വടക്കന്‍ മേഖലകളിലെ ഭൂരിപക്ഷം പ്രദേശങ്ങളിലുംമഴ ലഭിച്ചിരുന്നു.ഇടിയോടെയുള്ള കനത്ത മഴയാണ് പലയിടങ്ങളിലും ലഭിച്ചത്. തിങ്കളാഴ്ച മഴയുടെ തീവ്രത കുറവായിരിക്കുമെന്ന് നേരത്തെ കാലാവസ്ഥ മന്ത്രാലയം അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha