എന്റമ്മോ ഭാഗ്യം വന്നൊരു വഴിയേ!! അവധി ആഘോഷിക്കാനായി പോകുംവഴി എടുത്ത ടിക്കറ്റിൽ ഭാഗ്യ ദേവത കനിഞ്ഞു; കോടികള്‍ സ്വന്തമാക്കി പ്രവാസി ബിസിനസുകാരന്‍ റിയാദ്

അവധി ആഘോഷിക്കാനായി പോകുംവഴി എടുത്ത ടിക്കറ്റിൽ ഭാഗ്യ ദേവത കനിഞ്ഞതോടെ കിട്ടിയത് കോടികള്‍. ദുബായില്‍ ബിസിനസുകാരനായ റിയാദ് അങ്ക ഇസ്മായില്‍ എന്ന 40 കാരനെത്തേടിയാണ് ഇത്തവണ ഭാഗ്യമെത്തിയത്. ജനുവരി 7 ന് അവധി ആഘോഷിക്കാനായി സിറിയയിലേക്ക് പോകുമ്പോഴാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്.
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 1 മില്യണ്‍ യു.എസ് ഡോളര്‍ (7.15 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയിരിക്കുകയാണ് ഈ സിറിയന്‍ പൗരന്‍.
https://www.facebook.com/Malayalivartha