ജീവിതം കൂട്ടിമുട്ടിക്കാനായി നാട്ടിൽ നിന്നും പ്രവാസ ലോകത്തേക്ക് ചേക്കേറി... ഓഫീസിൽ നിന്നും മടങ്ങവേ മുന്നിലുള്ള വാഹനം പെട്ടെന്ന് നിര്‍ത്തിയതിനെ തുടര്‍ന്ന് ബ്രേക്കിട്ടപ്പോള്‍ പിന്നിലെ വാഹനം വന്നിടിച്ച് ചാവക്കാട് സ്വദേശി അഷ്റഫിന് ദാരുണാന്ത്യം

ജീവിതം കൂട്ടിമുട്ടിക്കാനായി നാട്ടിൽ നിന്നും പ്രവാസ ലോകത്തേക്ക് ചേക്കേറിയ ചാവക്കാട് സ്വദേശി അഷ്റഫിന് ദാരുണാന്ത്യം. അബൂദബി ഷവാമെഖില്‍ അഡ്നോക് പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റായിരുന്ന അഷ്റഫ്ഓഫിസില് നിന്ന് കാറില്‍ മടങ്ങവേ മഹാവിയില് വെച്ചാണ് അപകടം. മുന്നിലുള്ള വാഹനം പെട്ടെന്ന് നിര്‍ത്തിയതിനെ തുടര്‍ന്ന് ബ്രേക്കിട്ടപ്പോള്‍ പിന്നിലെ വാഹനം വന്നിടിക്കുകയായിരുന്നു. അബൂദബിയിലുണ്ടായിരുന്ന അഷ്റഫിന്റെ കുടുംബം നാട്ടിലേക്ക് പോയി. മൃതദേഹം വ്യാഴാഴ്ച അര്‍ധ രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയി. തിരുവത്ര മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന് വൈസ് പ്രസിഡന്റ്, എം.എസ്.എസ്, ബാച്ച് ചാവക്കാട്, ഇനിരഗാന്ധി വീക്ഷണം ഫോറം തുടങ്ങിയ സംഘടനകളുടെ സജീവ പ്രവര്‍ത്തകനായിരുന്നു.
https://www.facebook.com/Malayalivartha