ലോകപവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിലെ സ്വർണമെഡൽ ജേതാവ് മജിസിയ ബാനു ഇന്ന് ഫര്‍വാനിയ മെട്രോയില്‍
റഷ്യയില്‍ നടന്ന ലോകപവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിലെ സ്വർണമെഡൽ ജേതാവ് മജിസിയ ബാനു ഇന്ന് വൈകുന്നേരം 7.30 ന് ഫോക്കസ് ഇന്റർനാഷണൽ കുവൈത്ത് സംഘടിക്കുന്ന സംഗമത്തില്‍ പങ്കെടുക്കും.
ഹിജാബ് ധരിച്ച് വേദികളെ കീഴടക്കുന്ന ഇന്ത്യയുടെ കരുത്തുറ്റ സ്ത്രീയായ മജിസിയ ബാനു പവർ ലിഫ്റ്റിലും പഞ്ച ഗുസ്തിയിലും അന്താരാഷ്ട്ര-ദേശീയ വ്യക്തിമുദ്ര പതിപ്പിക്കുകയാണ്.
ആത്മവിശ്വാസവും ലക്ഷ്യം നേടാനുള്ള പ്രയത്നവും കൈമുതലായുണ്ടെങ്കിൽ നമ്മെ ആർക്കും തോൽ പിക്കാൻ കഴിയില്ലെന്ന് പറയുന്നു.
2018ൽ റഷ്യയിലെ മോസ്കോയിൽ നടന്ന പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിലാണ് മജിസിയ സ്വർണമെഡൽ നേടിയത്. 2018ൽ തുർക്കിയിൽ നടന്ന ലോക ആം റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ ആറാംസ്ഥാനവും നേടിയിട്ടുണ്ട്. മാഹി എംെഎഎൻഡിഎസ് കോളജിൽ ബി.ഡി.എസ് വിദ്യാർഥിനിയാണ്. ഏറെ പ്രതിസന്ധികളെ അഭിമുഖീകരിച്ചാണ് കായികരംഗത്ത് നേട്ടങ്ങൾ കരസ്ഥമാക്കുന്നത്.
രണ്ട് ദിവസത്തെ കുവൈത്ത് സന്ദർശനത്തിനെത്തിയ മജിസിയ ബാനുവിന് യൂത്ത് വിംഗായ ഫോക്കസ് പ്രത്യേക ഉപഹാരം നല്‍കും.
സംഗമത്തിൽ വിവിധ സംഘട പ്രതിനിധികളും പങ്കെടുക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും.
വിശദ വിവരങ്ങള്‍ക്ക് 69007007, 65507714.
https://www.facebook.com/Malayalivartha