മസ്കറ്റിൽ കാർ ടിപ്പർ ലോറിയുമായി നേർക്കുനേർ കൂട്ടിയിടിച്ചു അപകടം; പ്രവാസികളായ തമിഴ്നാട് സ്വദേശികൾക്ക് ദാരുണാന്ത്യം
മസ്കറ്റിലുണ്ടായ വാഹനാപകടത്തിൽ രണ്ട് തമിഴ്നാട് സ്വദേശികൾക്ക് മരിച്ചു. നാഗർകോവിൽ സ്വദേശികളായ മാഹിൻ അബൂബക്കറും (55) മകൻ ഇർഫാനും (23) ആണ് മരിച്ചത്. അൽ അൻസാബിൽ വ്യാഴാഴ്ച വൈകുന്നേരം നാലിന് ഇവർ സഞ്ചരിച്ച യാരീസ് കാർ ടിപ്പർ ലോറിയുമായി നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ജിഫ്നൈനിൽ ഓട്ടോ വർക്ക്ഷോപ്പ് നടത്തുകയായിരുന്നു മാഹീൻ. ഇർഫാനും ഇവിടെ തന്നെയായിരുന്നു ജോലി ചെയ്തിരുന്നത്. അൽ അൻസാബിലെ ജോലിക്കു ശേഷം ജിഫ്നൈനിലെ സ്ഥാപനത്തിലേക്ക് മടങ്ങവേയാണ് അപകടം നടന്നത്. ജാസ്മിൻ ആണ് മാഹിൻ അബൂബക്കറിെൻറ ഭാര്യ. സഫാൻ, ഷഫ്രിൻ എന്നിവർ മറ്റുമക്കളാണ്. മബേലയിൽ കുടുംബസമേതമായിരുന്നു താമസം.
28 വർഷമായി ഒമാനിലുള്ള മാഹീൻ ദീർഘനാൾ ദാർസൈത്തിലായിരുന്നു താമസം. മലയാളി സമൂഹവുമായി നല്ല ബന്ധം പുലർത്തിയിരുന്ന ഇവരുടെ വിയോഗം പ്രവാസികൾ ഞെട്ടലോടെയാണ് കേട്ടത്. ഇരുവരുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച വൈകുന്നേരം അമിറാത്തിൽ ഖബറടക്കി.
https://www.facebook.com/Malayalivartha