ഡാറ്റാ ബാങ്കിനായി യുഎഇയിലെ ഇന്ത്യക്കാര്‍ പേരു വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം
യുഎഇയിലെ ഇന്ത്യക്കാര്പേരു വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്അറിയിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റ് വെബ് സൈറ്റ് വഴി രജിസ്ട്രേഷന്‍നടത്താം. യു.എ.ഇയില്ഏതാണ്ട് 21 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്.
ഇവരില്‍ മിക്കവരുടേയും വിവരങ്ങള്‍ അടങ്ങുന്ന ഡാറ്റാ ബാങ്ക് ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളില്‍ ഇല്ല. ഇതിന് പരിഹാരം കാണുക എന്ന ഉദ്ദേശത്തോടെയാണ് യു.എ.ഇയിലെ ഇന്ത്യക്കാര്പേര് വിവരങ്ങള്‍ രജിസ്റ്റര്‍ചെയ്യണമെന്ന് കോണ്‍സുല്‍ ജനറല്അനുരാഗ് ഭൂഷണ്അറിയിച്ചിരിക്കുന്നത്. വിവരങ്ങള്‍ എന്റര്ചെയ്ത് കഴിഞ്ഞാല്യൂ യൂസര്‍ ഐഡിയും പാസ് വേഡും ലഭിക്കും. നല്കിയ വിവരങ്ങള്‍ ഇവ ഉപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും എഡിറ്റ് ചെയ്യാനുമാകും.
ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നത് കൊണ്ട് പ്രത്യേക ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കില്ലെന്നും ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുക എന്നത് മാത്രമാണ് ലക്ഷ്യമിടുന്നതെന്നും കോണ്‍സുലേറ്റ് അധികൃതര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha