പ്രവാസികൾക്ക് സന്തോഷ വാർത്ത ; യൂ എ ഇയിൽ ഫെഡറൽ കോടതിയിൽ ആദ്യമായി വനിതാ ജഡ്ജിമാർക്ക് നിയമനം
പ്രവാസികൾക്ക് സന്തോഷ വാർത്ത. യൂ എ ഇയിൽ ഫെഡറൽ കോടതിയിൽ ആദ്യമായി വനിതാ ജഡ്ജിമാർ. യുഎഇ ഫെഡറല്‍ കോടതിയില്‍ വനിതാ ജഡ്ജിമാര്‍ക്ക് നിയമനം. ഖദീജ ഖാമിസ് ഖലീഫ അല്‍ മലാസ്, സലാമ റാഷിദ് സാലിം അല്‍ കെത്ബി എന്നിവരാണ് രാജ്യത്തെ ആദ്യ വനിതാ ജഡ്ജിമാരായത്.
ഇത് സംബന്ധിച്ച ഉത്തരവ് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് പുറപ്പെടുവിച്ചത്. രാജ്യത്ത് സുപ്രധാന മേഖലകളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുകയെന്ന യുഎഇയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് തീരുമാനം.
യുഎഇയിലെ വിവിധ എമിറേറ്റുകളിലെ കോടതികളില്‍ വനിതാ ജഡ്ജിമാരുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഫെഡറല്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ വനിത ജഡ്ജിമാരെ നിയമിക്കുന്നത്.
https://www.facebook.com/Malayalivartha