Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

യുഎഇയില്‍ കുടുംബ വിസ ലഭിക്കാന്‍ ഇനി വരുമാനം മാത്രം മാനദണ്ഡം.

01 APRIL 2019 02:35 PM IST
മലയാളി വാര്‍ത്ത

യുഎഇയില്‍ കുടുംബ വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളിൽ അയവ് വരുത്തി. ഇതനുസരിച്ചു ഇനി വരുമാനം മാത്രം നോക്കി കുടുംബ വിസ നൽകും . . നിലവില്‍ വരുമാനത്തോടൊപ്പം ചില ജോലികള്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് കുടുംബ വിസ നൽകിയിരുന്നത് . ഇനി മുതൽ ഏത് ജോലി ചെയ്യുന്നവര്‍ക്കും കുടുംബത്തെ ഒപ്പം നിര്‍ത്താനുള്ള വരുമാനമുണ്ടെങ്കില്‍ ഫാമിലി വിസ നല്‍കാനാണ് യുഎഇയുടെ പുതിയ തീരുമാനം. ഇതുവരെയുള്ള നിയമമനുസരിച് ഗാര്‍ഹിക തൊഴിലാളികള്‍ പോലുള്ളവര്‍ക്ക് എത്ര വരുമാനമുണ്ടെങ്കിലും കുടുംബത്തെ കൊണ്ടുവരാന്‍ അനുവാദമുണ്ടായിരുന്നില്ല.

ഞായറാഴ്ച ചേര്‍ന്ന യുഎഇ ക്യാബിനറ്റാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇപ്പോഴത്തെ രീതിയനുസരിച്ച് പുരുഷന്‍മാരില്‍ മാസം 4000 ദിര്‍ഹം ശമ്പളം വാങ്ങുന്നവര്‍ക്കോ അല്ലെങ്കില്‍ 3000 ദിര്‍ഹവും താമസ സൗകര്യവും കമ്പനി നല്‍കുന്നവര്‍ക്കോ മാത്രമാണ് കുടുംബ വിസ ലഭിക്കുന്നത്. ഇത് തന്നെ ചില വിഭാഗങ്ങളില്‍ പെട്ട ജോലികളിലുള്ളവര്‍ക്ക് മാത്രമാണ്.

സ്ത്രീകളാണെങ്കില്‍ അധ്യാപകര്‍, എഞ്ചിനീയര്‍മാര്‍, ആരോഗ്യ രംഗത്തെ പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് 4000 ദിര്‍ഹം വരുമാനം വേണം. മറ്റ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 10,000 ദിര്‍ഹം വരുമാനവും റെസിഡന്‍സി ജനറല്‍ ഡയറക്ടറേറ്റില്‍ നിന്ന് പ്രത്യേക അനുമതിയും ആവശ്യമായിരുന്നു.

പുതിയ ഉത്തരവോടെ ഏത് തരത്തിലുള്ള ജോലി ചെയ്യുന്നവരാണെങ്കിലും കുടുംബത്തെ ഒപ്പം നിര്‍ത്താനുള്ള വരുമാനമുണ്ടെങ്കില്‍ കുടുംബ വിസ ലഭിക്കും. ഇതിനുള്ള വരുമാന പരിധി എത്രയെന്ന് ഉടനെ വ്യക്തമാക്കും

പ്രവാസി തൊഴിലാളികളുടെ കുടുംബ-സാമൂഹിക ഭദ്രത ഉറപ്പുവരുത്താനും കഴിവുള്ള വിദഗ്ദ തൊഴിലാളികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം. പ്രവാസി തൊഴിലാളികളുടെ ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവും ആരോഗ്യകരമായി മുന്നോട്ട് കൊണ്ടുപോകാനും ഇത് സഹായിക്കുമെന്നാണ് യുഎഇ മന്ത്രസഭ വ്യക്തമാക്കുന്നത്.

ഒപ്പം പ്രവാസികളുടെ കുടുംബാംഗങ്ങള്‍ കൂടി മറ്റ് തൊഴിലുകള്‍ അന്വേഷിക്കുകയും ജോലികളില്‍ പ്രവേശിക്കുകയും ചെയ്യുമ്പോള്‍ വിദേശത്ത് നിന്ന് കൂടുതല്‍ പേരെ ജോലിക്ക് നിയമിക്കേണ്ടി വരികയുമില്ല. പ്രവാസികളുടെ കുടുംബങ്ങള്‍ കൂടി അവര്‍ക്കൊപ്പം എത്തുമ്പോള്‍ മെച്ചപ്പെട്ട തൊഴില്‍-സാമൂഹിക അന്തരീക്ഷമുണ്ടാവുമെന്നും അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാവുമെന്നുമാണ് യുഎഇ കണക്കാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (6 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends