മസ്കത്തിൽ വാഹനാപകടത്തില്‍ പ്രവാസിക്ക് ദാരുണാന്ത്യം
മഹൂത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മറ്റൊരു മലയാളിക്ക് പരുക്കേറ്റു. ഞായറാഴ്ച സിനാവ്-മഹൂത്ത് റോഡിലുണ്ടായ അപകടത്തില്‍ കണ്ണൂര്‍ മയ്യില്‍ സ്വദേശി സാജിദ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഇബ്ര ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
https://www.facebook.com/Malayalivartha