സന്ദർശന വിസയിൽ കുവൈത്തിൽ എത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി മന്ത്രിസഭാ ഉത്തരവിറങ്ങി . ഗസറ്റിൽ പ്രസിദ്ധീകരിച്ച് മൂന്ന് മാസം കഴിഞ്ഞ് മാത്രമേ നിയമം പ്രാബല്യത്തിലാകൂ.
സന്ദർശന വിസയിൽ കുവൈത്തിൽ എത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി മന്ത്രിസഭാ ഉത്തരവിറങ്ങി . ഗസറ്റിൽ പ്രസിദ്ധീകരിച്ച് മൂന്ന് മാസം കഴിഞ്ഞ് മാത്രമേ നിയമം പ്രാബല്യത്തിലാകൂ. സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്കും താത്ക്കാലിക ഇഖാമയിലുള്ളവര്‍ക്കും ആരോഗ്യ ഇന്‍ഷുറസ് ഏര്‍പ്പെടുത്തണമെന്ന് വ്യക്തമാക്കി നിയമത്തില്‍ വരുത്തിയ ഭേദഗതിക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
നിയമം പ്രാബല്യത്തിൽ വരുന്നതോടെ സന്ദർശന വിസക്കുള്ള അപേക്ഷയോടൊപ്പം ആരോഗ്യ ഇൻഷുറൻസ് ഫീസ് അടച്ചതിന്റെ രസീത് സ്പോൺസർ സമർപ്പിക്കണം. ഇൻഷുറൻസ് പരിരക്ഷയിൽ ആശുപത്രിയിൽ ചികിത്സ ലഭിക്കും. അടിയന്തര വൈദ്യസഹായവും, സർജറിയും മാത്രമാകും ഇതനുസരിച്ച് ലഭിക്കുക. അടിയന്തര ചികത്സ ആവശ്യമില്ലാത്ത രോഗങ്ങൾക്ക് പരിരക്ഷ ലഭിക്കില്ല. നിലവിലുള്ള രോഗങ്ങളുടെ തുടർ ചി കിത്സക്കായി ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കുന്നതല്ല
ചികത്സാ സൗകര്യത്തിന് വേണ്ടി മാത്രം വിസയെടുക്കുന്നത് തടയാനാണ് പുതിയ നിയമം കൊണ്ടുവന്നത്. മൂന്ന് മാസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വരും. അതേ സമയം, ഇൻഷുറൻസ് പ്രീമിയം തുക എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല
https://www.facebook.com/Malayalivartha