യുകെയിലെ ആശുപത്രികളിലേക്കു നഴ്സുമാര്‍ക്ക് വലിയ അവസരം
യുകെയിലെ എന്‍എച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള ആശുപത്രികളിലേക്കു നഴ്സുമാരെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡിഇപിസി വഴി നിയമനം നടത്തുന്നു. നഴ്സിംഗില്‍ ഡിഗ്രി അഥവാ ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരെയാണ് ആവശ്യം.
IELTS/OET പരീക്ഷയില്‍ നിശ്ചിത സ്കോര്‍ നേടിയവര്‍ക്ക് ഉടന്‍ നിയമനം ലഭിക്കും. ഇങ്ങനെയുള്ള ഉദ്യോഗാര്‍ഥികള്‍ ഒഡിഇപിസിയില്‍ ഉടന്‍ ബന്ധപ്പെടേണ്ടതാണ്. IELTS/OET ല്‍ നിശ്ചിത സ്കോര്‍ ലഭിക്കാത്തവര്‍ക്ക് പ്രത്യേക പരിശീലനവും ഒഡിഇപിസി നല്കി വരുന്നു.
IELTS/OET പരിശീലനം, ഇന്റര്‍വ്യൂ NMC രജിസ്ട്രേഷന്, വിസ, യാത്ര ഇവയെല്ലാം ഒഡിഇപിസിയുടെ മേല്‍നോട്ടത്തിലാണ് നടത്തുന്നത്. NMC രജിസ്ട്രേഷന്റെ ഭാഗമായുള്ള IELTS/OET എന്നീ പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനവും സൗജന്യ വീസ, സൗജന്യ എയര്‍ ടിക്കറ്റ്,യുകെയില്‍ മൂന്നു മാസത്തെ സൗജന്യതാമസം എന്നിവയും ഈ പ്രോഗ്രാമിന്റെ സവിശേഷതകളാണ്. തികച്ചും സൗജന്യമായ ഈ നിയമനം മുഖേന വര്‍ഷം തോറും 500 നഴ്സുമാര്‍ക്കെങ്കിലും അവസരം ലഭിക്കും.
വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha