സൗദിയിൽ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് അബോധാവസ്ഥയിലായിരുന്നു പ്രവാസി മരണത്തിന് കീഴടങ്ങി
മൂന്നാഴ്ചയായി സൗദി കിഴക്കന്‍ പ്രവിശ്യയിലെ സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശി വാസുദേവന്‍ (47) മരണത്തിനു കീഴടങ്ങി. താമസ സ്ഥലത്ത് കുഴഞ്ഞു വീണതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാട്ടില്‍ നിന്ന് മൂന്നര വര്‍ഷം മുന്‍പാണ് വാസുദേവന്‍ അവസാനമായി അവധി കഴിഞ്ഞെത്തിയത്. അനുജന് സുരേന്ദ്രന് റിയാദിലാണ് ജോലി ചെയ്യുന്നത്. ഗിരിജയാണ് ഭാര്യ. അശ്വിന്, അശ്വനി എന്നിവര്‍ മക്കളാണ്.
https://www.facebook.com/Malayalivartha