ഒമാനിൽ പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ
ഒമാനിൽ പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പത്താനാപുരം സ്വദേശി അന്‍സാരി ഇസ്മായിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇബ്രയില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം ബുധനഴ്ച വൈകുന്നേരം താമസ സ്ഥലത്ത് നിന്നും കണ്ടെത്തുകയായിരുന്നു.
ഇബ്രയില്‍ ഫയര്‍ ആന്റ് സേഫ്റ്റി സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. പോസ്റ്റ്മാർട്ടത്തിനു ശേഷം ഇദ്ദേഹത്തിന്റെ മൃതദേഹം തുടർ നടപടികൾക്കായി വിട്ടു കൊടുക്കും.
https://www.facebook.com/Malayalivartha