ഡൽഹിയിൽ നിന്നു മിലാനിലേക്കുള്ള വിമാനയാത്രയിൽ ഇന്ത്യൻ സ്വദേശി നിര്യാതനായി
ഇന്ത്യക്കാരന് യാത്രയ്ക്കിടെ മരിച്ചതിനെ തുടര്‍ന്ന് അലിറ്റാലിയ വിമാനം യുഎഇയിൽ അടിയന്തരമായി നിലത്തിറക്കി. രാജസ്ഥാൻ സ്വദേശി കൈലേഷ് ചന്ദ്ര സൈനി (52) ആണ് മരിച്ചതെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
കൈലേഷിനൊപ്പം മകന് ഹീര ലാലും വിമാനത്തില്‍ ഉണ്ടായിരുന്നു. ഡൽഹിയിൽനിന്നു മിലാനിലേക്കുള്ള വിമാനത്തിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. മൃതദേഹം മഫ്റഖ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച മരണ സര്‍ട്ടിഫിക്കറ്റ് നല്കി.
https://www.facebook.com/Malayalivartha