കുടുംബമൊന്ന് കരപറ്റിക്കാനായി മണലാരണ്യത്തിൽ പകലന്തിയോളം വിയർപ്പൊഴുക്കി... കൊല്ലം മുഖത്തല സ്വദേശി ഷാജി ജോൺ റെഡി മിക്സ് കമ്ബനിയിലെ സിമന്റ് മിക്സര്‍ യന്ത്രത്തില്‍ കുടുങ്ങി ദാരുണാന്ത്യം; മിക്സറിനുള്ളില്‍ മറന്നുവെച്ച പണിയുപകരണങ്ങള്‍ എടുക്കാനായി ശ്രമിക്കവെ ചതഞ്ഞരഞ്ഞ് പ്രവാസി...
സൈഹാത്ത് - ജുബൈല്‍ റോഡിന് സമീപമാണ് കമ്ബനി. ഫാക്ടറി ജീവനക്കാരനായ ഷാജി മിക്സറിലെ ബ്ലേഡ് വെല്‍ഡ് ചെയ്യാനായി മിക്സറിലിറങ്ങിയതായിരുന്നു. അത് നന്നാക്കിയ ശേഷം പുറത്തിറങ്ങിയ ജോണ്‍ അവിടെ മറന്നുവെച്ച പണിയുപകരണങ്ങള്‍ തിരിച്ചെടുക്കാന്‍ വീണ്ടും മിക്സറിനുള്ളില്‍ കയറി. ഇതറിയാതെ പുതിയ ഷിഫ്റ്റില്‍ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരന് മിക്സറിന്റെ സ്വിച്ച് ഓണ്‍ ചെയ്തതാണ് അപകടത്തിന് കാരണം. ഉടന്‍ തന്നെ സ്വിച്ച് ഓഫ് ചെയ്തെങ്കിലും രക്ഷിക്കാനായില്ല. സൈഹാത്തിലെ സ്വകാര്യ കമ്ബനിയുടെ ഫാക്ടറിയിലുണ്ടായ അപകടത്തില്‍ കൊല്ലം മുഖത്തല സ്വദേശി ചെറുകര ഷാജി ഭവനിലെ ഷാജി ജോണാണ് (45) മരിച്ചത്.
https://www.facebook.com/Malayalivartha