Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

കാനഡ പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിപട്ടികയിലെ മലയാളിസാന്നിധ്യം ടോം വർഗീസ്

20 MAY 2019 05:13 PM IST
മലയാളി വാര്‍ത്ത

കാനഡ പാർലമെന്റി ലേക്കുള്ള നിർണായക പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ് മലയാളിയായ ടോം വർഗീസ് ഒന്റാരിയോ പ്രവിശ്യയിലുള്ള മിസ്സിസാഗ- മാൾട്ടൻ റൈഡിങ്ങിലെ പ്രോഗ്രസീവ് കൺസർവേറ്റിവ് പാർട്ടിയുടെ സ്ഥാനാർഥിയായി ടോം വർഗീസിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സ്ഥാർഥിയാകാൻ തുടക്കത്തിൽ രംഗത്തുണ്ടായിരുന്നത് മൂന്നു പേരാണ്. വോട്ടെടുപ്പിന് സമയമായപ്പോഴേക്കും ഒരാൾ പിന്മാറിയതിനാൽ അതു രണ്ടായി. വോട്ടെടുപ്പിന്റെ തലേന്നാണ് ഒരു മൽസരത്തിലേക്ക് പോകാതെതന്നെ ടോം വർഗീസിന് കുറിവീണത്. ഇനി ടോം വർഗീസിനെ അങ്കക്കളത്തിൽ കാത്തിരിക്കുന്നത് ദേശീയതലത്തിൽതന്നെ ശ്രദ്ധേയമായേക്കാവുന്ന പോരാട്ടമാണ്.

ടോം വർഗീസിന്റെ എതിരാളി ലിബറൽ പാർട്ടിയുടെ സ്ഥാനാർഥിയും മന്ത്രിയുമായ നവദീപ് ബെയ്ൻസ് ആണ്.
ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രിയായ ഭരണകക്ഷി ഇക്കുറി ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥിയാണ് നവദീപ് ബെയ്ൻസ്.

തിരഞ്ഞെടുപ്പിന് 500 ദിവസങ്ങൾ ബാക്കിനിൽക്കെ റൈഡിങ്ങിൽ 1.20 ലക്ഷത്തോളം പേരാണുള്ളത്. സ്വദേശികൾതന്നെയാണ് പ്രബലരെങ്കിലും നവകുടിയേറ്റക്കാർക്കും നിർണായക സ്വാധീനമുള്ള റൈഡിങ്ങാണിത്. രണ്ടു പ്രമുഖ പാർട്ടികൾക്കുവേണ്ടിയും കളത്തിലിറങ്ങുന്നത് ഇന്ത്യൻ വംശജരാണെന്നതുതന്നെ ഇതിനു തെളിവ്. ആയിരത്തോളം മലയാളികളുമുണ്ട് ഈ മണ്ഡലത്തിൽ.

A better ‘TOM’orrow എന്നതാണ് ടോമിന്റെ വാഗ്ദാനം. എൽ4ടി, എൽ4സെഡ്, എൽ5ആർ, എൽ5എസ്, എൽ5ടി എന്നീ പോസ്റ്റൽ കോഡ് മേഖലയിലുള്ളവരാണ് മിസ്സിസാഗ മാൾട്ടൺ റൈഡിങ്ങിൽ ഉൾപ്പെടുന്നത്.

നിലവിലുള്ള ഭരണകക്ഷിക്കെതിരായി ഉയരുന്ന രാഷ്ട്രീയ ആരോപണങ്ങൾ തുണയാകുമെന്ന പ്രതീക്ഷയിലാണ് കൺസർവേറ്റീവ് ക്യാംപ്. സർക്കാരിന്റെ നയങ്ങൾക്കും എസ്എൻസി ലാവലിൻ, പൈപ്പ് ലൈൻ തുടങ്ങിയ വിഷയങ്ങളിലും ഉയരുന്ന ജനവികാരം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലിലുമാണ് ഇവർ.

പക്ഷേ, നിലവിലുള്ള മന്ത്രിയാണ് എതിരാളിയെന്നതാണ് നേരിടുന്ന വെല്ലുവിളികളിൽ പ്രധാനം. പാർട്ടി സ്ഥാനാർഥിയാകാനുള്ള കടമ്പയിലുടനീളം ഒപ്പമുണ്ടായിരുന്ന അനുകൂലഘടകങ്ങൾ പൊതുതിരഞ്ഞെടുപ്പിലും ടോം വർഗീസിന് കൂട്ടായി ഉണ്ടാകുമോയെന്നാണ് ഇനി അറിയേണ്ടത്.

സ്ഥാനാർഥിയാകാനുള്ള ഒരുക്കംമുതൽ ഒപ്പമുണ്ടായിരുന്ന മലയാളിസമൂഹത്തിന്റെ പിന്തുണ തുടർന്നും ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ടോം വർഗീസ്. ഒട്ടേറെ മലയാളികൾ ഇവിടേക്ക് കുടിയേറുന്നുണ്ടെങ്കിലും രാഷ്ട്രീയരംഗത്ത് എടുത്തുപറയാവുന്ന മലയാളിസാന്നിധ്യമില്ല. ഇതുവരെ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി ജോ ഡാനിയേലാണ്.

നാലു വർഷം മുൻപ് പൊതുതിരഞ്ഞെടുപ്പിൽ രണ്ട് മലയാളികൾക്ക് സ്ഥാനാർഥിത്വം ലഭിച്ചിരുന്നു. ജോ ഡാനിയേലിനും മാർക്കം-തോൺഹിൽ റൈഡിങ്ങിലെ സ്ഥാനാർഥി ജോബ്സൺ ഈശോയ്ക്കും. കൺസർവേറ്റീവ് പാർട്ടിക്കാരായ ഇരുവരും ഇത്തവണ സ്ഥാനാർഥികളല്ല. ജോയും ജോബ്സണും ടോമും പത്തനംതിട്ട ജില്ലക്കാരാണെന്നതും പ്രത്യേകതയാണ്

1986 ല്‍ എയര്‍ ഇന്ത്യ(ജി.എസ്.എ) ഉദ്യോഗസ്ഥനായി കാനഡയിലെത്തിയ ടോം പിന്നീട് ടൊറന്റോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ട്രാഫിക് കണ്ട്രോളറായി പ്രവര്‍ത്തിച്ചു. 1997 ല്‍ ബിസിനേസിലേക്ക് തിരിഞ്ഞ അദ്ദേഹം ഒരുവര്‍ഷത്തിനുശേഷം രാഷ്ട്രീയത്തില്‍ സജീവമാണ്. 1990 ല്‍ കനേഡിയന്‍ കൈരളി മാഗസിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു.

നോര്‍ത്ത് അമേരിക്കയിലും കേരളത്തിലുമായി നടന്ന കോണ്‍ഫറന്‍സുകളുടെ യൂത്ത് ഡയറക്ടര്‍,ട്രഷറര്‍,സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ മിസ്സിസാഗ മാള്‍ട്ടണ്‍ റോട്ടറി ക്ലബ് സെക്രട്ടറി, കേരള ക്രിസ്ത്യന്‍ അസംബ്ലി അഡ്മിനിസ്‌ട്രേറ്റര്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മാള്‍ട്ടന്‍ ബോര്‍ഡ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരവിപുരം ഭാസി അന്തരിച്ചു... സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടി  (2 minutes ago)

രാത്രിക്ക് രാത്രി തലസ്ഥാനം വളഞ്ഞ് SIT..! ബൈജു അറസ്റ്റില്‍..! A K G സെന്ററിർ ഭൂകമ്പം വാസുവിന്റെ അറസ്സ് ഇന്ന് ..!  (28 minutes ago)

കാട്ടാനയെ തുരത്താനുള്ള ദൗത്യവുമായി വനം വകുപ്പ്...  (41 minutes ago)

'ഡോ.' എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി...  (1 hour ago)

പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം...  (1 hour ago)

100 ഡോളറിന് വിലയിട്ട് ഇസ്രായേൽ  (1 hour ago)

വിദ്യാർത്ഥിനിയെ തീകൊളുത്തി കൊന്ന കേസിൽ  (1 hour ago)

അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും  (1 hour ago)

ലക്ഷ്യമിടുന്നത് 46,000 പുതിയ പ്രത്യക്ഷ തൊഴിലവസരങ്ങള്‍ കൂടി  (1 hour ago)

കുവൈറ്റിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്  (1 hour ago)

അഞ്ചാമത്തെ മുസ്ലീം രാജ്യം  (1 hour ago)

വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ശനിയാഴ്ച  (2 hours ago)

ഏറ്റവും ഉയർന്ന ശതമാനം  (2 hours ago)

സുലക്ഷണ പണ്ഡിറ്റ് വ്യാഴാഴ്ച അന്തരിച്ചു...  (2 hours ago)

ആരോഗ്യ വർദ്ധനവ്, കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും ഉണ്ടാകുന്ന അനുഭവങ്ങൾ എന്നിവ പ്രതീക്ഷിക്കാം.  (2 hours ago)

Malayali Vartha Recommends