Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

നാട്ടിലേക്ക് കുടുംബസമേതം യാത്രയ്‌ക്കൊരുങ്ങുന്ന പ്രവാസികളെ അക്ഷരാർത്ഥത്തിൽ ഞെക്കിപിഴിയുകയാണ് വിമാനക്കമ്പനികൾ, മലയാളികളുടെ പ്രതീക്ഷ ഇനി വി. മുരളീധരനിൽ

23 JUNE 2019 01:30 PM IST
മലയാളി വാര്‍ത്ത

വിമാനക്കമ്പനികൾക്ക് ചാകരക്കാലമാണിപ്പോൾ ..വേനലവധിക്ക് ഗൾഫിലെ സ്കൂളുകൾ അടയ്ക്കാറായതാണ് കാരണം. നാട്ടിലേക്ക് കുടുംബസമേതം യാത്രയ്‌ക്കൊരുങ്ങുന്ന പ്രവാസികളെ അക്ഷരാർത്ഥത്തിൽ ഞെക്കിപിഴിയുകയാണ് വിമാനക്കമ്പനികൾ. മറ്റു സമയത്തെ അപേക്ഷിച്ച് നാലിരട്ടി വരെ വില വർദ്ധനവാണ് ഇന്ത്യയിലേക്കുള്ള ടിക്കറ്റിന് ഇപ്പോൾ വിമാനക്കമ്പനികൾ ഈടാക്കുന്നത്..

ജൂലൈ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിലാണ് വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ള എല്ലാവർഷവും നടക്കുന്നത്. ദുബായിൽ ഈ മാസം 30നും അബുദാബിയിലും വടക്കൻ എമിറേറ്റുകളിലും ജൂലൈ 4നും സ്കൂളുകൾ അടയ്ക്കും...ഇത് മുന്നിൽ കണ്ട് ഈ മാസം 27 മുതൽ ജൂലൈ 15 വരെയാണ് നിരക്ക് വർധന

കുടുംബത്തോടെ നാട്ടിലെത്തുന്ന പ്രവാസികൾ ആഗസ്റ്റോടെ തിരികെ മടങ്ങും. നാട്ടിലേക്ക് പോയവർ അവധി കഴിഞ്ഞ് തിരിച്ചുവരുന്ന ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 10 വരെയും നിരക്ക് വര്ധപ്പിച്ചിട്ടുണ്ട് .ഇക്കാലയളവിൽ ദുബായിൽനിന്ന് കൊച്ചിയിലേക്ക് ഒരാൾക്ക് അറുപതിനായിരത്തിന് അടുത്ത് വരെ ടിക്കറ്റ് നിരക്ക് ഉയരും.

ജനപ്രിയ വിമാനക്കമ്പനിയായ ജറ്റ് എയർവേയ്സ് കടം പെരുകി സർവീസ് അവസാനിപ്പിച്ചതോടെ മുൻ വർഷത്തേക്കാളും തിരക്ക് വർദ്ധിച്ചിരിക്കുകയാണ്. ഇതും വിമാനക്കമ്പനികളെ നിരക്ക് കൂട്ടാൻ പ്രേരിപ്പിക്കുന്നുണ്ട്. ഇതേ തുടർന്ന് കുട്ടികൾക്ക് സ്‌കൂളവധി ലഭിച്ചിട്ടും നാട്ടിലേക്ക് പോകേണ്ട എന്ന് തീരുമാനത്തിലാണ് മലയാളികളടക്കമുള്ള നിരവധി പ്രവാസികൾ

പൊതുമേഖല വിമാനക്കമ്പനിയായ എയർ ഇന്ത്യയും ഉയർന്ന നിരക്കാണ് ഈടാക്കുന്നതെന്ന് ആക്ഷേപമുണ്ട്. ചുരുങ്ങിയത് രണ്ട് ലക്ഷമെങ്കിലും കൈയ്യിലുണ്ടെങ്കിലേ നാട്ടിലേക്ക് പോകുന്നതിനെ കുറിച്ച് ഒരു പ്രവാസി കുടുംബത്തിന് ചിന്തിക്കാൻ കൂടിയാവുള്ളു.

ദുബായിൽനിന്ന് കൊച്ചിയിലേക്ക് ഈ മാസം 30ന് പോയി ഓഗസ്റ്റ് 31ന് തിരിച്ചുവരാൻ ഒരാൾക്ക് 3100 (58722 രൂപ) മുതൽ 4500 (85241 രൂപ) ദിർഹം വരെ നൽകണം. എയർ ഇന്ത്യ എക്സ്പ്രസ് 3100 ദിർഹം, എയർ അറേബ്യ 3300, സ്പൈസ് ജെറ്റ് 3400, എയർ ഇന്ത്യ 4000, എമിറേറ്റ്സ് 4400, ഇത്തിഹാദ് 4500 എന്നിങ്ങനെയാണ് നിലവിലെ നിരക്ക്.

ഓഫ് പീക്ക് സമയത്ത് 800 ദിർഹത്തിന് മടക്കയാത്ര ടിക്കറ്റ് ലഭിച്ചിരുന്നിടത്തു നിന്നാണ് ഇത്രയും തുക കൂട്ടിയത്

പീക്ക് ടൈമിൽ ഇന്ത്യയിലേക്ക് പോകുന്നവരെമാത്രമേ വിമാനക്കമ്പനികൾ അധിക നിരക്ക് ഈടാക്കി പിഴിയുന്നുള്ളൂ എന്നാണ് പ്രവാസികളുടെ പരാതി.

മലയാളിയായ വി.മുരളീധരൻ വിദേശകാര്യ സഹമന്ത്രിയായതോടെ വിമാനക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കും എന്ന പ്രതീക്ഷയിലാണ് മലയാളികളായ പ്രവാസികൾ.

അധികാരമേറ്റയുടൻ ഇക്കാര്യത്തിൽ സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും വിമാനക്കമ്പനികളുടെ പ്രതിനിധികളെ ചർച്ചയ്ക്ക് വിളിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.ഈ വിഷയത്തിൽ ഒരു തീരുമാനമുണ്ടാക്കാൻ മുരളീധരന് കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മലയാളികളായ പ്രവാസികൾ .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (5 minutes ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (20 minutes ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (33 minutes ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്: മലപ്പുറത്ത് പിടിച്ചെടുത്തത് 200 വാഹനങ്ങള്‍  (45 minutes ago)

തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...  (48 minutes ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ ദാരുണ സംഭവം: ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പം  (1 hour ago)

മോഹന്‍ ഭാഗവത് എത്തും  (2 hours ago)

ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്  (4 hours ago)

ഭാര്യ മരിച്ചു...ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍  (4 hours ago)

വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍  (5 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (5 hours ago)

ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍  (5 hours ago)

പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയില്‍ ഇന്ന് രാവിലെയാണ് ....  (5 hours ago)

5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ചത്  (6 hours ago)

അമിത വേഗത്തില്‍ കാറോടിച്ച് അപകടത്തില്‍പ്പെട്ട് മരിച്ചയാളുടെ കുടുംബത്തിന്  (6 hours ago)

Malayali Vartha Recommends