പ്രവാസികളുടെ കരുതലിനായി എമിഗ്രേഷന്‍ നിയമത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്
എമിഗ്രേഷന്‍ നിയമത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന് പറഞ്ഞു. പ്രവാസികളുടെ കരുതലിനായി ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കുമെന്നും പ്രവാസികളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ എംബസിക്ക് ലഭിക്കുന്ന തരം നിയമം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബില്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണയിലാണെന്നും മന്ത്രി പറഞ്ഞു. പ്രമുഖ മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha