Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശ ജോലി, ആഭരണ ലബ്ധി, സുഖസൗകര്യങ്ങൾ: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം


നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ... പരാതി രഹസ്യമാക്കി അന്വേഷിച്ചു, ചാനലുകള്‍ പിന്നാലെ കൂടും മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ചു; നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ


ശബരിമല സ്വർണക്കൊള്ളക്കേസ്... തന്ത്രി കണ്‌ഠരര് രാജീവരർക്കെതിരെ അതിശക്തമായ തെളിവുണ്ടെന്നും കൂടുതൽ കേസുകളിൽ പ്രതിയാക്കുമെന്നും എസ്.ഐ.ടി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ...പാലക്കാട് നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്, പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് സൂചന


അയ്യപ്പനെ തൊട്ടാൽ അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്ന പഞ്ച് ഡയലോഗ്; അയ്യപ്പൻ കെജിഎഫിലെ റോക്കിഭായ് ആണെന്ന് കരുതരുത്... അയ്യപ്പൻ ഒരു മാഫിയ ഡോൺ അല്ല: അയ്യപ്പനൊരു ശാന്തമൂർത്തിയാണ് - രാഹുൽ ഈശ്വർ

സൗദിയില്‍ സ്‍പോണ്‍സര്‍ ആവശ്യമില്ലാത്ത പ്രീമിയം ഇഖാമയ്ക്ക് അപേക്ഷ സ്വീകരിച്ചുതുടങ്ങി

25 JUNE 2019 03:10 PM IST
മലയാളി വാര്‍ത്ത


സൗദിയില്‍ സ്‍പോണ്‍സര്‍ ആവശ്യമില്ലാത്ത പ്രീമിയം ഇഖാമയ്ക്ക് അപേക്ഷ സ്വീകരിച്ചുതുടങ്ങി..

സൗദിയില്‍ സ്വദേശികള്‍ക്കുള്ള നിരവധി ആനുകൂല്യങ്ങള്‍ വിദേശികള്‍ക്കും ലഭ്യമാക്കുന്ന പ്രീമിയം ഇഖാമയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി. ഓണ്‍ലൈനില്‍ മൂന്ന് ഘട്ടങ്ങളായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആജീവനാന്ത കാലാവധിയുള്ളതും ഓരോ വര്‍ഷവും പുതുക്കേണ്ടതും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് പ്രീമിയം ഇഖാമ അനുവദിക്കുന്നത്.

വർഷാവർഷം പുതുക്കുന്ന ഇഖാമയ്ക്കു എട്ട് ലക്ഷം റിയാലാണ് ഫീസ്. പിന്നീട് ഓരോ വർഷത്തേക്കും ഒരു ലക്ഷവും. ഒമ്പത് ആനുകൂല്യങ്ങളാണ് ഇങ്ങനെ താമസരേഖ കൈവശപ്പെടുത്തുന്നവർക്ക് ലഭിക്കുക.

രാജ്യത്ത് കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് സൗദി കിരീടാവകാശി പ്രഖ്യാപിച്ച പദ്ധതികളിലൊന്നാണ് പ്രീമിയം ഇഖാമ. വന്‍കിട സംരംഭകര്‍ക്ക് പുറമെ ഇടത്തരം സംരംങ്ങള്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നവര്‍ക്കും ഇത് പ്രയോജനപ്പെടുത്താം. വലിയ വരുമാനക്കാര്‍ക്കും പദ്ധതി ഗുണം ചെയ്യും. അപേക്ഷകള്‍ സ്വീകരിക്കുന്നതിനും തുടര്‍നടപടികള്‍ക്കുമായി പ്രീമിയം റസിഡന്‍സി സെന്റര്‍ ആരംഭിച്ചു. സാമ്പത്തിക വികസന കാര്യ കൗൺസിലുമായി സഹകരിച്ച് ഭരണപരമായും സാമ്പത്തികമായും സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമാണ് പ്രീമിയം റെസിഡൻസി സെന്റർ.

https://saprc.gov.sa എന്ന വെബ്‍സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. സൈറ്റിൽ ലോഗിൻ ചെയ്ത് 'റജിസ്റ്റർ നൗ' ക്ലിക്ക് ചെയ്‌താൽ മൂന്ന് ഘട്ടം വഴി നടപടികൾ പൂർത്തിയാക്കാം.

21 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രീമിയം ഇഖാമയ്ക്ക് അപേക്ഷ നല്‍കാം. ആരോഗ്യ, സാമ്പത്തിക റിപ്പോര്‍ട്ടും സൗദിയില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയല്ലെന്ന റിപ്പോര്‍ട്ടും വേണം. രാജ്യത്തിനകത്ത് നിന്ന് അപേക്ഷ നല്‍കുന്നവര്‍ ഇപ്പോഴത്തെ ഇഖാമ വിവരങ്ങള്‍ കൂടി നല്‍കണം. രേഖകളെല്ലാം വെബ്‍സൈറ്റില്‍ അപ്‍ലോഡ് ചെയ്ത് നല്‍കാനാവും. ആജീവനാനന്ത കാലാവധിയുള്ള പ്രീമിയം ഇഖാമയ്ക്ക് എട്ട് ലക്ഷം റിയാലാണ് ഫീസ്. ഓരോ വര്‍ഷവും പുതുക്കുന്ന തരത്തിലുള്ളതാണെങ്കില്‍ ഒരു ലക്ഷം റിയാല്‍ നല്‍കണം. വെബ്‍സൈറ്റില്‍ വിവരങ്ങളും രേഖകളും നല്‍കി രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ അര്‍ഹനാണെങ്കില്‍ അക്കാര്യം ഇമെയില്‍ വഴി അറിയിക്കും. ഇതിന് ശേഷം ഫീസ് അടച്ചാല്‍ മതിയാവും. ഫീസ് അടച്ചാല്‍ ഒരു മാസത്തിനകം ഇഖാമ ലഭിക്കും.

സൗദിയില്‍ സ്‍പോണ്‍സര്‍ ആവശ്യമില്ലെന്നതിന് പുറമെ ബന്ധുക്കള്‍ക്ക് സൗജന്യമായി സന്ദര്‍ശക വിസകള്‍, വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള അവകാശം, രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഉമസ്ഥാവകാശം, മക്കയിലെയും മദീനയിലെയും റിയല്‍ എസ്റ്റേറ്റ് ഉപയോഗം, സ്വകാര്യ വാഹനങ്ങള്‍ സ്വന്തമാക്കാം, രാജ്യത്ത് നിന്ന് എപ്പോള്‍ വേണമെങ്കിലും പുറത്തുപോകാനും തിരിച്ചുവരാനുമുള്ള സ്വാതന്ത്ര്യം, വിമാനത്താവളങ്ങളിലെ സ്വദേശികളുടെ സൗകര്യങ്ങള്‍ തുടങ്ങിയവയൊക്കെ പ്രീമിയം ഇഖാമ സ്വന്തമാക്കുന്നവര്‍ക്ക് ലഭിക്കും.

കാലാവധി തീരാത്ത പാസ്പോർട്ട് ഉണ്ടായിരിക്കുക, അപേക്ഷകന് 21 തികയുക, ക്രിമിനൽ കേസുകളില്ലെന്ന് തെളിയിക്കുന്ന രേഖ, ആരോഗ്യ സാമ്പത്തിക വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ട്, അപേക്ഷകന് സൗദിക്കകത്ത് ആണെങ്കിൽ നിലവിൽ നിയമവിധേയമായി സൗദി താമസ രേഖയുള്ളവരായിരിക്കുക എന്നിവയാണ് അപേക്ഷകനുള്ള നിബന്ധനകൾ.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് പ്രീമിയം ഇഖാമ. .പ്രീമിയം ഇഖാമയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഷൻ 2030ന്റെ ഭാഗമായി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച പദ്ധതികളിൽ ഒന്നാണ് പ്രീമിയം ഇഖാമ. ഇതുവഴി വൻ നിക്ഷേപ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

15 മിനിട്ടിൽ ഇട്ടവേഷത്തോടെ രാഹുൽ പോലീസ് ജീപ്പിൽ ..! പൂങ്കുഴലിയുടെ സർജിക്കൽ സ്ട്രൈക്ക് പണി AKG സെന്ററിൽ നിന്ന്  (1 minute ago)

പുതിയ വീട്, സർവ്വകാര്യ വിജയം, ധനലാഭം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യവർഷം!  (9 minutes ago)

യുവതിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍...  (34 minutes ago)

സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് യോഗ്യത നേടാന്‍  (51 minutes ago)

നഗരസഭ ജീവനക്കാർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കൊക്കയിലേക്ക്  (1 hour ago)

മുതിർന്ന ഫോട്ടോ ജേണലിസ്റ്റ് എൻ പി ജയൻ അന്തരിച്ചു...    (1 hour ago)

ഡൽഹി ക്യാപിറ്റൽസിനെതിരെ 50 റൺസിന്റെ തകർപ്പൻ ജയമാണ്  (1 hour ago)

കെ.ജെ.യേശുദാസിന്റെ 86-ാം ജന്മദിനത്തിൽ  (1 hour ago)

നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ... പരാതി രഹസ്യമാക്കി അന്വേഷിച്ചു, ചാനലുകള്‍ പിന്നാലെ കൂടും മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ചു; നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ  (2 hours ago)

പ്രവാസി മലയാളി റാസൽഖൈമയിൽ ഹൃദയാഘാതത്തെ  (2 hours ago)

തന്ത്രി കണ്‌ഠരര് രാജീവരർക്കെതിരെ അതിശക്തമായ  (2 hours ago)

പുരയിടത്തിലെ കുറ്റിക്കാടിന് തീയിടുന്നതിനിടെ മധ്യവയസ്കൻ വെന്തു മരിച്ചു...  (2 hours ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു  (2 hours ago)

പത്തുമാസം പ്രായമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ  (2 hours ago)

പഴുതടച്ച നീക്കം....രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ  (3 hours ago)

Malayali Vartha Recommends