Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

ദുബായിൽ കാലുകുത്തുന്ന മലയാളികൾക്ക് സന്തോഷിക്കാൻ വകയുമായി സർക്കാർ ; യു.എ.ഇ.യില്‍ എല്ലാ സന്ദര്‍ശകര്‍ക്കും ഇനി സൗജന്യ സിംകാര്‍ഡ്

06 JULY 2019 05:27 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് ആശ്വാസവുമായി യു.എ.ഇ. യു.എ.ഇ.യില്‍ എത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും സൗജന്യ സിം കാര്‍ഡ് നല്‍കാന്‍ തീരുമാനമായി. ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ആണ് അബുദാബിയില്‍ ഈ വിവരം അറിയിച്ചത്. വിവിധ ഓഫറുകളടങ്ങിയ സിം കാര്‍ഡുകളാവും സൗജന്യമായി നല്‍കുന്നതെന്നും അധികൃതര്‍ അറയിച്ചു.

എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന സഞ്ചാരികള്‍ക്ക് യു.എ.ഇ നല്‍കുന്ന സമ്മാനമാണ് സിം കാര്‍ഡ് . സിം കാര്‍ഡിലെ ഓഫര്‍ അവസാനിച്ചു കഴിഞ്ഞാല്‍ രാജ്യത്തെവിടെ നിന്നും റീ ചാര്‍ജ്ജ് ചെയ്യാൻ സാധിക്കും. വിസ പുതുക്കുന്നതിനനുസരിച്ച്‌ സിം കാര്‍ഡ് വാലിഡിറ്റിയും വര്‍ധിക്കും. യു.എ.ഇ യിലെ പ്രമുഖ മൊബൈല്‍ നെറ്റ് വര്‍ക്ക് ശൃംഖലകളായ എത്തിസലാത്ത്, ഡു എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ള സൗകര്യമാണ് രാജ്യമെങ്ങും വ്യാപിപ്പിക്കുന്നത്.

യു.എ.ഇ.യിലെ ടെലികോംസേവനദാതാക്കളായ ഇത്തിസലാത്ത്, ഡു എന്നിവയുമായി സഹകരിച്ചാണ് വിതരണം. അബുദാബിയില്‍ ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മേധാവികളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദുബായ് താമസ-കുടിയേറ്റ വകുപ്പ് ഏതാനും ദിവസം മുമ്പാണ് ഡു കമ്പനിയുമായി സഹകരിച്ച്‌ സൗകര്യം നടപ്പാക്കിത്തുടങ്ങിയത്.

20 എം.ബി. ഡേറ്റ, മൂന്നു മിനിറ്റ് സംസാരസമയം, അഞ്ച് സൗജന്യ എസ്.എം.എസ്. എന്നിവയടങ്ങുന്ന സിംകാര്‍ഡ് വിമാനത്താവളങ്ങളിലെ പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ കൗണ്ടറില്‍നിന്നായിരിക്കും ലഭിക്കുന്നത്. രാജ്യത്ത് എവിടെവെച്ചും ഈ സിംകാര്‍ഡ് ഉടമയ്ക്ക് റീച്ചാര്‍ജ് ചെയ്യാം. സന്ദര്‍ശകന്‍ രാജ്യംവിടുന്നതുവരെയോ വിസയുടെ കാലാവധി കഴിയുന്നതുവരെയോ ആയിരിക്കും സിംകാര്‍ഡിന്റെ പ്രവര്‍ത്തനം.

ലോകത്താദ്യമായി സന്ദര്‍ശകര്‍ക്ക് സൗജന്യമായി സിംകാര്‍ഡ് നല്‍കിയത് ദുബായ് വിമാനത്താവളത്തിലായിരുന്നു. ഹാപ്പിനെസ്' എന്ന പേരിലാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ദുബായിലെത്തുന്ന 18 വയസിന് മുകളിലുള്ള എല്ലാ ടൂറിസ്റ്റുകൾക്കും എമിഗ്രേഷൻ കൗണ്ടറിൽവെച്ചുതന്നെ സിം കാർഡുകൾ ലഭിക്കും. യാത്രാ രേഖകളുടേയും വിസ, പാസ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും സിം കാർഡുകൾ നൽകുക. സിം കാർഡിൽ മൂന്ന് മിനിറ്റ് സംസാര സമയവും 20 മിനിറ്റ് സൗജന്യ ഡേറ്റയും ലഭിക്കും. 30 ദിവസത്തെ വാലിഡിറ്റിയായിരിക്കും സിം കാർഡിന് ഉണ്ടായിരിക്കുക.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 1,2,3 ടെർമിനലുകളിലെത്തുന്ന യാത്രക്കാർക്കാണ് സൗജന്യ സിം കാർഡുകൾ ലഭിക്കുക. സൗജന്യ സിം കാർഡുകൾ പെർമെനന്റ് സിമ്മുകളായി കൺവേർട്ട് ചെയ്യാൻ കഴിയുകയില്ല. ദുബായിലെ ടെലി കമ്മ്യുണിക്കേഷൻ നിയമം അനുസരിച്ച് സൗജന്യ സിം കാർഡുകൾ 30 ദിവസത്തിനു ശേഷം പ്രവർത്തന രഹിതമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

ആ സമ്പ്രദായം രാജ്യത്തെ എല്ലാ വിമാനത്താവളത്തിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് യു.എ.ഇ.യുടെ താമസ- കുടിയേറ്റ വകുപ്പ്. യു.എ.ഇ.യില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് പെട്ടെന്നുതന്നെ രാജ്യത്തുള്ള പരിചയക്കാരുമായി ബന്ധപ്പെടാനും നാട്ടിലേക്കു വിളിക്കാനുമുള്ള സൗകര്യമാണ് ലക്ഷ്യമിടുന്നത്. യു.എ.ഇ.യെ ലോകത്തെ മികച്ച സഞ്ചാരിസൗഹൃദരാജ്യമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി.

ഇന്ത്യയുടെ പാസ്പോര്‍ട്ടുള്ള എന്‍ആര്‍ഐ ആളുകള്‍ക്ക് ആധാര്‍ നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം ബജറ്റവതരണത്തില്‍ പ്രഖ്യാപിചിരുന്നു. സ്ത്രീക്ഷേമത്തിനായി സ്വയം സഹായ സംഘങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കും. മുദ്ര പദ്ധതിയിലൂടെ ഒരു സ്ത്രീക്ക് ഒരു ലക്ഷം രൂപയുടെ വായ്പ നല്‍കും. ജന്‍ധന്‍ അക്കൗണ്ടുള്ള എല്ലാ സ്ത്രീകള്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ഒരുക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
2020 ഓടെ നാല് പുതിയ എംബസികള്‍ തുറക്കും. വേഗത്തില്‍ ആധാര്‍ കാര്‍ഡ് ലഭ്യമാക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 minutes ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (19 minutes ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (36 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (49 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (1 hour ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (1 hour ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (8 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (8 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (9 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 hours ago)

Malayali Vartha Recommends