Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

പ്രളയപുനര്‍നിര്‍മാണം വേഗത്തിലാക്കാൻ യു എ ഇ യുടെ കൈതാങ്ങ് . ഒരുകോടി ദിർഹം അതായത് ഏകദേശം ഇരുപതു കോടി രൂപയാണ് പ്രളയ പുനർനിർമാണ ആവശ്യങ്ങൾക്കായി യുഎഇ റെഡ് ക്രസന്‍റ് അതോറിറ്റി നൽകുന്നത് . പുതിയ വീടുകൾ നിർമിക്കാനും മെറ്റേണിറ്റി സെന്റർ നിർമിക്കാനുമാണ് ഈ തുക വിനിയോഗിക്കുക

13 JULY 2019 04:23 PM IST
മലയാളി വാര്‍ത്ത

പ്രളയപുനര്‍നിര്‍മാണം വേഗത്തിലാക്കാൻ യു എ ഇ യുടെ കൈതാങ്ങ് . ഒരുകോടി ദിർഹം അതായത് ഏകദേശം ഇരുപതു കോടി രൂപയാണ് പ്രളയ പുനർനിർമാണ ആവശ്യങ്ങൾക്കായി യുഎഇ റെഡ് ക്രസന്‍റ് അതോറിറ്റി നൽകുന്നത് . പുതിയ വീടുകൾ നിർമിക്കാനും മെറ്റേണിറ്റി സെന്റർ നിർമിക്കാനുമാണ് ഈ തുക വിനിയോഗിക്കുക

പ്രളയപുനര്‍നിര്‍മാണത്തിന് പണം സമാഹരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പാര്‍പ്പിട നിര്‍മാണത്തിന് റെഡ് ക്രസന്‍റ് സഹായം ലഭ്യമാക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ സംസ്ഥാനത്ത് പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് യുഎഇ റെഡ് ക്രസന്‍റ് അതോറിറ്റി ഇരുപത് കോടി രൂപയുടെ സഹായം നല്‍കുന്നത്.

കഴിഞ്ഞദിവസം റെഡ്ക്രസന്റ് അതോറിറ്റിയുടെ ഔദ്യോഗിക സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചാണ് കേരളത്തിനുള്ള സഹായം പ്രഖ്യാപിച്ചത്. ആദ്യഘട്ടമായുള്ള സഹായമാണിത്. തുടര്‍ന്നും സഹായം ലഭ്യമാക്കുമെന്ന് റെഡ് ക്രസന്‍റ് അറിയിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ പുനർനിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് ഇ.ആർ.സി. ചെയർമാൻ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന് യു.എ.ഇ. സംഘം വിശദീകരിച്ച് കൊടുത്തു...

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ധാരാണാപത്രം ഒപ്പിടല്‍ ചടങ്ങില്‍ യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍ സാബി, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, റീബില്‍ഡ് കേരള ചീഫ് എക്സിക്യൂട്ടീവ് ഡോ. വി വേണു, ലൈഫ് മിഷന്‍ സിഇഒ യു വി ജോസ്, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം ശിവശങ്കര്‍, പ്രവാസി വ്യവസായി എം എ യൂസഫലി എന്നിവരും പങ്കെടുത്തിരുന്നു.

കേരളത്തിന് നൽകുന്ന സഹായത്തിനും പിന്തുണയ്ക്കും യു.എ.ഇ. ഭരണാധികാരികൾക്കും റെഡ് ക്രസന്റിനും മുഖ്യമന്ത്രി നന്ദിയറിയിച്ചു...... സംസ്ഥാനം നേരിട്ട മഹാപ്രളയത്തിനു ശേഷമുള്ള പുനർനിർമാണത്തിന് ആവശ്യമായ കൂടുതൽ ഫണ്ട് കണ്ടെത്താൻ ലോകത്തിലെ വിവിധ ഏജൻസികളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന വികസന സംഗമം ജൂലൈ 15നു നടക്കും .

ലോക ബാങ്ക്, ഡെവലപ്മെൻറ് ബാങ്ക്, കെ എസ് ഡബ്ല്യു ബാങ്ക്, ജപ്പാൻ ഏജൻസിയായ ജെയ്‌ക, ഡിപ്പാർട്ട്മെൻറ് ഓഫ് ഇൻറർനാഷണൽ ഡെവലപ്മെൻറ്, ഡെവലപ്മെൻറ് ഏജൻസി തുടങ്ങിയവ കോൺക്ലേവിൽ പങ്കെടുക്കും.

കേരളത്തിലെ യു.എ.ഇ. കോൺസുലേറ്റാണ് കേരള ഗവൺമെന്റുമായി സഹകരിച്ച് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (1 hour ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (1 hour ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (1 hour ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (1 hour ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (2 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (2 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (2 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (3 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (3 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (4 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (4 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (4 hours ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (5 hours ago)

Malayali Vartha Recommends