Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്


റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിൻറെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും... തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്, ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന്


സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം


ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ ... തിരുവാഭരണം ചാർത്തി ദീപാരാധന, ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും


അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി

ഇറാൻ സമുദ്രാതിർത്തിയിൽ കാണാതായ എണ്ണ ടാങ്കർ ഇറാൻ പിടിച്ചെടുത്തതാകാൻ സാദ്ധ്യതയുണ്ടെന്നു അമേരിക്ക..പോർ വിളികൾ മുഴങ്ങുമ്പോൾ യുദ്ധഭീതിയിൽ ഗൾഫ്

17 JULY 2019 06:07 PM IST
മലയാളി വാര്‍ത്ത

ഇറാൻ സമുദ്രാതിർത്തിയിൽ കാണാതായ എണ്ണ ടാങ്കർ ഇറാൻ പിടിച്ചെടുത്തതാകാൻ സാദ്ധ്യതയുണ്ടെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. എന്നാൽ,​ നഷ്ടപ്പെട്ട ടാങ്കർ യു.എ.ഇയുടെ ഉടമസ്ഥതയിലുള്ളതോ രാജ്യത്ത് ഓപറേറ്റ് ചെയ്യുന്നതോ അല്ലെന്ന് യു.എ.ഇ അധികൃതർ വെളിപ്പെടുത്തി.

കിഷം ദ്വപിനോട് ചേർന്ന സമുദ്രാതിർത്തിയിൽ ഇറാനിയൻ സൈന്യം ടാങ്കർ പിടിച്ചെടുത്തുവെന്നു തന്നെയാണ് യു.എസ് പ്രതിരോധ വൃത്തങ്ങൾ ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞത് 

ഗൾഫ് സമുദ്രമേഖലയിൽ ആറ് എണ്ണ കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തോടെയാണ് അമേരിക്ക, ഇറാൻ സംഘർഷം രൂക്ഷമായത്. രണ്ട് യു.എസ് പടക്കപ്പലുകൾ ഗൾഫ് സമുദ്രത്തിൽ വിന്യസിച്ചതിനു പുറമെ ബ്രിട്ടൻ പുതിയ പടക്കപ്പൽ അയക്കാനും തീരുമാനിച്ചതോടെ യുദ്ധഭീതി വർധിച്ചിരുന്നു. എന്നാൽ സംയമന നിലപാടിലേക്ക് ഇറാനും പ്രകോപനപരമായ പ്രസ്താവനകളിൽ നിന്ന് പിൻമാറാൻ അമേരിക്കയും തീരുമാനിച്ചത് സംഘർഷത്തിൽ അയവ് ഉണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അമേരിക്കയുടെ പ്രസ്താവന വീണ്ടും യുദ്ധ ഭീതി ഉണർത്തുന്നു

പനാമ പതാകയുള്ള യു.എ.ഇ കേന്ദ്രമായ ചെറിയ എണ്ണ ടാങ്കറാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. യു.എ.ഇ സമുദ്രാതിർത്തി പിന്നിട്ട് ഇറാൻ ഭാഗത്ത് പ്രവേശിച്ചത് മുതൽ ടാങ്കറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. റിയ എന്നു പേരുള്ള എണ്ണ ടാങ്കറിന് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. കിഷം ദ്വപിനോട് ചേർന്ന സമുദ്രാതിർത്തിയിൽ ഇറാനിയൻ സൈന്യം ടാങ്കർ പിടിച്ചെടുത്തുവെന്നു തന്നെയാണ് യു.എസ് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

എന്നാൽ,​ ടാങ്കർ കടലിൽ തകരാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. സഖ്യരാജ്യങ്ങളുമായി ചേർന്ന് എണ്ണ ടാങ്കറിന് എന്തു സംഭവിച്ചു എന്നു കണ്ടെത്താനുള്ള നീക്കം തുടരുകയാണെന്ന് യു.എ.ഇ അന്താരാഷ്ട്ര സുരക്ഷാ സഹകരണ വകുപ്പ് ഡയറക്ടർ സാലിം അൽസാബി അറിയിച്ചു. രണ്ടായിരം ടൺ സംഭരണ പ്രാപ്തി മാത്രമാണ് ടാങ്കറിനുള്ളത്.

ഇതു കൂടാതെ സംഘർഷഭരിതമായ പേർഷ്യൻ ഉൾക്കടലിൽ ഹോർമുസ് കടലിടുക്ക് കടക്കുമ്പോൾ ബ്രിട്ടീഷ് എണ്ണക്കപ്പൽ പിടിച്ചെടുക്കാൻ ഇറാൻ ശ്രമം നടത്തിയതായി അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ അഞ്ച് സായുധ ബോട്ടുകൾ ഉപയോഗിച്ച് ബ്രിട്ടീഷ് ഹെറിട്ടേജ് ടാങ്കർ പിടിച്ചെടുക്കാനായിരുന്നു ശ്രമം. എണ്ണക്കപ്പൽ ഗതിമാറ്റി ഇറാന്റെ സമുദ്രാതിർത്തിയിൽ നിറുത്താൻ ആവശ്യപ്പെട്ടു. എന്നാൽ,​ എണ്ണക്കപ്പലിന് അകമ്പടി സേവിച്ചിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ എച്ച്.എം.എസ് മോൺട്രോസ്, ഇറാൻ ബോട്ടുകൾക്ക് നേരെ തോക്കുകൾ ചൂണ്ടിയതോടെ ബോട്ടുകൾ പിന്മാറുകയായിരുന്നുവെന്നും അമേരിക്ക അറിയിച്ചിരുന്നു.

ഗൾഫ് സമുദ്ര സുരക്ഷ ഉറപ്പാക്കാൻ വിവിധ രാജ്യങ്ങളുടെ കൂട്ടായ്മ രൂപവത്കരിക്കാൻ യു.എസ് നടത്തുന്ന നീക്കം കുറെയൊക്കെ വിജയിച്ചിട്ടുണ്ട്. ജപ്പാൻ, സ്വിറ്റ്സർലാൻറ്, ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഇടപെടലും ഗുണം ചെയ്തുവെന്നു വേണം വിലയിരുത്താൻ. പരമാവധി രാജ്യങ്ങളുടെ സഖ്യത്തിന് രൂപം നൽകി ഇറാനു മേൽ സമ്മർദം ചെലുത്താനുള്ള നീക്കത്തിലാണ് അമേരിക്ക

ഇറാനും അമേരിക്കയും തമ്മിലുള്ള പോർ തുടരുകയാണ്. ഇറാന് താക്കീതെന്നോണം അമേരിക്കൻ ബോംബർ വിമാനങ്ങൾ ഇറാന് സമീപം പേർഷ്യൻ ഉൾക്കടലിനു മുകളിൽ പ്രതിരോധ പറക്കൽ നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘനാളായി വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആശങ്കയോടെയാണ് ലോകം അമേരിക്കൻ നീക്കത്തെ കാണുന്നത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്  (11 minutes ago)

കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും  (15 minutes ago)

തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം  (27 minutes ago)

വേതന വർദ്ധനവ്.... ജയിലുകളിലെ തടവുകാരുടെ വേതനം 7വർഷത്തിനു ശേഷം കൂട്ടി  (45 minutes ago)

അദ്ധ്യാപക നിയമനങ്ങൾ തടഞ്ഞ് ഗവർണർ ആർ.വി ആർലേക്കർ..  (1 hour ago)

പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും  (1 hour ago)

കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ട്രഷററും ആയിരുന്ന വി ജി മനമോഹൻ അന്തരിച്ചു...  (1 hour ago)

അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്കയിലെ തിരുനാള്‍ ദിനമായ ജനുവരി 20ന് പ്രാദേശിക അവധി....  (1 hour ago)

കേരള കോണ്‍ഗ്രസ് (എം) മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു.  (2 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം  (2 hours ago)

കരമനയിലെ 14 കാരി വീടുവിട്ടിറങ്ങിയത് ടൂര്‍ പോകാന്‍ സമ്മതിക്കാത്തതിനെന്ന് പൊലീസ്  (8 hours ago)

വീട് നിര്‍മ്മാണത്തിനായി ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ ചെമ്പ് പാത്രം തുറന്നു നോക്കിയപ്പോള്‍ വീട്ടുകാര്‍ ഞെട്ടി  (8 hours ago)

പൊലീസില്‍ ചേരണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് കൂട്ടുനിന്നു: ഭര്‍ത്താവിന്റെ പരമ്പരാഗത വേഷവിധാനം മാറ്റാത്തതിനാല്‍ ഡിവോഴ്‌സ് നോട്ടിസ് നല്‍കി ഭാര്യ  (9 hours ago)

ലവ് യൂ ടു മൂണ്‍ ആന്‍ഡ് ബാക്ക് ; പരാതിക്കാരി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലെ വരികള്‍ പ്രിന്റ് ചെയ്ത കപ്പ് പിടിച്ച് മുഖ്യമന്ത്രി  (9 hours ago)

മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ കേസെടുത്ത് പൊലീസ്  (9 hours ago)

Malayali Vartha Recommends