Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

22 വർഷത്തെ കഠിനമായ പ്രവാസി ജീവിതത്തിന് അറുതി വന്നതിപ്പോൾ; അന്‍പത് വര്‍ഷം ജോലി ചെയ്താല്‍ പോലും ഇത്രയും വലിയ തുക ലഭിക്കില്ല; വന്നത് വെറും കയ്യോടെയാണെങ്കിലും ഇപ്പോൾ കോടിപതിയായി; തിരുവനന്തപുരം സ്വദേശിയായ ഡ്രൈവർക്ക് മാള്‍ മില്ല്യനയര്‍ നറുക്കെടുപ്പില്‍ ലഭിച്ചത് 10 ലക്ഷം ദിര്‍ഹം

12 AUGUST 2019 08:56 AM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് സന്തോഷ വാർത്ത. അബുദാബി വ്യാപാര മേളയോടനുബന്ധിച്ച് നടന്ന മാൾ മില്ല്യനയർ നറുക്കെടുപ്പിൽ 10 ലക്ഷം ദിർഹം ഏകദേശം 1.93 കോടി രൂപ സമ്മാനമാടിച്ചത് മലയാളിക്ക്. അതും തിരുവനന്തപുരത്തുകാരന്. തിരുവനന്തപുരം വർക്കല വെട്ടൂർ സ്വദേശി അബ്ദുൽസലാം ഷാനവാസിനാണ് (43) 1.93 കോടി രൂപ സമ്മാനമായി ലഭിച്ചത്. ലൈന്‍ ഇന്‍വസ്റ്റ്‌മെന്റ് ആന്‍ഡ് പ്രോപ്പര്‍ട്ടി എല്‍എല്‍സിക്കു കീഴിലുള്ള 8 ഷോപ്പിങ് മാളുകളില്‍നിന്നു സാധനങ്ങള്‍ വാങ്ങിയവരില്‍നിന്ന് നറുക്കെടുത്താണ് വിജയിയെ കണ്ടെത്തിയത്. കഴിഞ്ഞ 22 വർഷമായി യൂ എ ഇയിലുള്ള അബ്ദുൽസലാം 1997 മുതൽ അബുദാബിയിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്

കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്ന തനിക്ക് ഇത്രയും തുക സ്വപ്നം മാത്രമായിരുന്നുവെന്നും 50 വർഷം ജോലി ചെയ്താൽ പോലും കിട്ടാത്തത്ര തുകയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യമായാണ് തനിക്ക് ഭാഗ്യനറുക്കെടുപ്പിലൂടെ സമ്മാനം ലഭിക്കുന്നത്. ‘1997ൽ നിറെയ പ്രതീക്ഷകൾ മാത്രമായി വെറും കയ്യുമായാണ് ഞാൻ ഇവിടെ എത്തിയത്. ഡ്രൈവിങ് ലൈസൻസ് എടുത്ത ശേഷം ആദ്യം ജോലി ചെയ്തത് ഷാർജയിൽ ആയിരുന്നു. എന്നാൽ, കാര്യമായി ഒന്നും സമ്പാദിക്കാൻ സാധിച്ചില്ല. തുടർന്ന് ഒരു സ്വദേശി കുടുംബത്തിന്റെ ഡ്രൈവറായി അബുദാബിയിലേക്ക് വരികയായിരുന്നു’–അബ്ദുൽ സലാം പറഞ്ഞു.

എനിക്കാണ് നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചതെന്ന് ഓഗസ്റ്റ് അഞ്ചിനു തന്നെ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ രഹസ്യമായി സൂക്ഷിക്കാൻ അവർ പറഞ്ഞു. ഞാൻ എന്റെ കുടുംബത്തോടു പോലും പറഞ്ഞില്ല. വലിയൊരു സർപ്രെയ്സ് ഉണ്ടെന്നു മാത്രമാണ് ഭാര്യയോട് പറഞ്ഞത്. കാര്യം അറിഞ്ഞപ്പോൾ എല്ലാവര്ക്കും വളരെ സന്തോഷമായി . എനിക്കിപ്പോൾ ഏഴും പതിനാലും വയസ്സുള്ള രണ്ടു പെൺമക്കളാണ് ഉള്ളത്. സമ്മാനമായി ലഭിച്ച പണം എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോൾ നിലവിൽ ഉള്ള സമ്പാദ്യം എല്ലാം ചേർത്ത് കുറച്ച് സ്ഥലം വാങ്ങിയിരുന്നു. ഇനി അവിടെ ഒരു വീട് വയ്ക്കണം. കൃത്യ സമയത്താണ് സമ്മാനം ലഭിച്ചത്.

നറുക്കെടുപ്പിന് രജിസ്റ്റര്‍ ചെയ്ത ശേഷം തനിക്ക് ലഭിച്ച എസ്.എം.എസ് മൊബൈലില്‍നിന്ന് ഡിലീറ്റ് ചെയ്തത് അബദ്ധമായിരുന്നു. സമ്മാനമടിച്ചപ്പോള്‍ ഈ എസ്.എം.എസ് കാണിക്കണമായിരുന്നു. ഭാഗ്യം കൈയില്‍ നിന്ന് പോകുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. എങ്കിലും ഞാന്‍ തന്നെയാണ് ടിക്കറ്റ് വാങ്ങിയതെന്ന് അവര്‍ക്ക് ഉറപ്പിക്കാനായി.വാരാന്ത്യ നറുക്കെടുപ്പ് ഉൾപ്പെടെ മൊത്തം 15 ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വ്യാപാര മേളയോടനുബന്ധിച്ച്‌ നല്‍കിയത്. അല്‍വഹ്ദ മാള്‍, മുഷ്രിഫ് മാള്‍, ഖാലിദിയ മാള്‍, അല്‍റാഹ മാള്‍, മസ്യദ് മാള്‍, സൂഖ് മദീനത് അല്‍ സായിദ്, അല്‍ഐനിലെ ബറാറി ഔട്ട്‌ലറ്റ്മാള്‍, അല്‍ഫോഹ് എന്നിവിടിങ്ങളിലായിരുന്നു സമ്മാന പദ്ധതി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (22 minutes ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (27 minutes ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (53 minutes ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (56 minutes ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (1 hour ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (1 hour ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (1 hour ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (1 hour ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (2 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (3 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (4 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (4 hours ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (5 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (6 hours ago)

Malayali Vartha Recommends