Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

20 ശതമാനം ഓഹരികളാണ് അരാംകോ റിലയന്‍സില്‍ നിന്ന് വാങ്ങുന്നത്. അരാംകോ റിലയന്‍സില്‍ നടത്തുന്നത് രാജ്യത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളില്‍ ഒന്നായിരിക്കുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി

17 AUGUST 2019 04:04 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ഏറ്റവും ധനികനായ ആളാണ് മുകേഷ് അംബാനി. ഓരോ വര്‍ഷവും മുകേഷ് അംബാനിയുടെ ആസ്തി വര്‍ദ്ധിച്ചുവരികയാണ്. ഇപ്പോഴിതാ ചരിത്രത്തില്‍ ആദ്യമായി രണ്ട് ദിവസം കൊണ്ട് 29,000 കോടി രൂപയുടെ ആസ്തി വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്

സൗദി അരാംകോ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ വാങ്ങാന്‍ തീരുമാനിച്ചത് ഓഹരിവിപണിയില്‍ പ്രത്യേകിച്ചും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. . റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ആയിരുന്നു ഓഹരി വില്‍പന സംബന്ധിച്ച പ്രഖ്യാപനം വന്നത്.

20 ശതമാനം ഓഹരികളാണ് അരാംകോ റിലയന്‍സില്‍ നിന്ന് വാങ്ങുന്നത്. അരാംകോ റിലയന്‍സില്‍ നടത്തുന്നത് രാജ്യത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളില്‍ ഒന്നായിരിക്കുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി.
മുകേഷ് അംബാനി 1.5 ലക്ഷം കോടിയുടെ ബാധ്യത കുറയ്ക്കാനെടുത്ത തീരുമാനമാണ് ഇത്.. അതിന് ശേഷം വെറും രണ്ട് ദിവസം കൊണ്ട് മുകേഷ് അംബാനിയ്ക്കുണ്ടായത് ഏതാണ്ട് 29,000 കോടി രൂപയുടെ സാമ്പത്തിക ഉയര്‍ച്ചയാണ്

അരാംകോയുമായുള്ള ഇടപാട് മാത്രമല്ല ഇതിന് കാരണം. ജിയോ ഫൈബര്‍ അടുത്ത മാസം ലോഞ്ച് ചെയ്യും എന്നും വാര്‍ഷിക പൊതുയോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം കൂടിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചത്

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി മൂല്യം രണ്ട് ദിവസം കൊണ്ട് 11 ശതമാനം ആണ് വര്‍ദ്ധിച്ചത്. ബുധാഴ്ച ഒരു ഓഹരിയുടെ വില 1,162 രൂപയായിരുന്നു. വെള്ളിയാഴ്ച ആയപ്പോള്‍ ഇത് 1,288.30 രൂപയായി ഉയര്‍ന്നു. ഇതോടെ മുകേഷ് അംബാനിയുടെ ആസ്തിമൂല്യം 4 ബില്യണ്‍ ഡോളര്‍ (28,684 കോടി രൂപ) കൂടി ഉയര്‍ന്നിരിക്കുകയാണ്.

ബ്ലൂംബെര്‍ഗിന്റെ ബില്ല്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം മുകേഷ് അംബാനി ലോകത്തിലെ 13-ാമത്തെ ഏറ്റവും വലിയ ധനികനാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനികന്‍ മുകേഷ് അംബാനിയാണ്. 49.9 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി എന്നാണ് കണക്കുകള്‍

റിലയന്‍സിന്റെ കീഴിലുള്ള കമ്പനികളുടെ കടബാധ്യത പൂര്‍ണമായും ഇല്ലാതാക്കാനാണ് അംബാനിയുടെ ശ്രമം. റിലയന്‍സ് ജിയോയില്‍ കൂടുതലായി ചെലവഴിച്ചാണ് മുകേഷ് അംബാനി ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത്.
50 ബില്യൺ ആണ് ഇതിനായി അദ്ദേഹം ചെലവിട്ടത്. ഇത്തരം നീക്കങ്ങള്‍ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുമെന്ന് മുന്നറിയിപ്പും സാമ്പത്തിക വിദഗ്ദര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം പദ്ധതികളിലൂടെ ഏറ്റവും മികച്ച വരവ് ചെലവ് കണക്കുകളുള്ള കമ്പനിയായി റിലയന്‍സ് മാറുമെന്ന് കഴിഞ്ഞ ദിവസം അംബാനി പ്രഖ്യാപിച്ചിരുന്നു.

അതേസമയം റിലയന്‍സിന്റെ സ്ഥിരം പദ്ധതികളായ എണ്ണ, പെട്രോ കെമിക്കല്‍സ് എന്നിവ ഉപേക്ഷിച്ചിട്ടില്ലെന്ന സൂചനയും മുകേഷ് അംബാനി തരുന്നുണ്ട്. ഫോണ്‍ നെറ്റ്‌വര്‍ക്ക് കുതിപ്പിന് ഇ കൊമേഴ്‌സ് സംവിധാനം കൊണ്ടുവരാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇത് ഓണ്‍ലൈന്‍ ശൃംഖലയിലേക്കും വ്യാപിപ്പിക്കും.

ചെറുകിട വ്യാപാരികളുമായി ചേര്‍ന്ന് പുതിയൊരു ബിസിനസ് മോഡലാണ് തുടങ്ങിയിരിക്കുന്നത്. ഇതിലൂടെ പുതിയ സാങ്കേതിക വിദ്യകളും റിലയന്‍സിലേക്ക് എത്തും. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പാദന കമ്പനിയാണ് സൗദി അരാംകോ. റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറിയിലേക്ക് ദിവസവും 500,000 ബാരല്‍ ക്രൂഡ് ഓയില്‍ ആണ് അരാംകോ വിതരണം ചെയ്യുക ..

വിവിധ പെട്രാോള്‍ കെമിക്കല്‍ വസ്തുക്കളും സൗദി അരംകോ ഇന്ത്യയില്‍ വിപണിയിലിറക്കും. നിലവില്‍ ദിവസത്തില്‍ 12 ദശലക്ഷത്തിലേറെ ബാരല്‍ എണ്ണ ഉത്പാദിപ്പിക്കുന്നതിനു സൗദി അരംകോക്ക് കഴിയുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനികളിലൊന്നായ സൗദി അരംകോയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ ഇതോടെ സജീവമാകും.

ലോകത്തെ ഏറ്റവും കൂടുതല്‍ എണ്ണ ഉപഭോകൃത രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. അത്‌കൊണ്ട് സൗദിയെ സംബന്ധിച്ചടത്തോളം വലിയ വിപണി കളിലൊന്നാണ് ഇന്ത്യ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (22 minutes ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (27 minutes ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (53 minutes ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (56 minutes ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (1 hour ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (1 hour ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (1 hour ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (1 hour ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (2 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (3 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (4 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (4 hours ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (5 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (6 hours ago)

Malayali Vartha Recommends