യുഎഇയില്‍ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി പവന് കപൂറിനെ നിയമിച്ചു
1990-കേഡറിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പവന് കപൂര്‍ കഴിഞ്ഞ മൂന്ന് വര്‍ഷം ഇസ്രായേലിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്നു. 2016 മുതല്‍ യുഎഇയില്‍ ഇന്ത്യന്‍ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുന്ന നവ്ദീപ് സിങ് പുരിക്ക് പകരക്കാരനായാണ് ഇപ്പോൾ പവന് കപൂറിനെ സ്ഥാനപതിയായി നിയമിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി.
ലണ്ടന്‍, റഷ്യ, ജനീവ എന്നിവിടങ്ങളിലും ഇന്ത്യന്‍ നയതന്ത്രജ്ഞനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനുപുറമേ പ്രധാനമന്ത്രിയുടെ ഓഫീസിലും വിദേശകാര്യ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായിരുന്നു.
https://www.facebook.com/Malayalivartha