ദുബായില്‍ ലിഫ്റ്റ് ടെക്നീഷ്യനായ മലയാളി ജോലിക്കിടെ അപകടത്തിൽപ്പെട്ട് മരിച്ചു
ജോലിക്കിടെയുണ്ടായ അപകടത്തില്‍ ദുബായില്‍ മലയാളിയ്ക്ക് ദാരുണാന്ത്യം. സ്വകാര്യ കമ്പനിയിൽ ലിഫ്റ്റ് ടെക്നീഷ്യന് ആയി ജോലി ചെയ്യുന്ന തലശ്ശേരി കോടിയേരി സ്വദേശി റഷിത്ത് കാട്ടില്‍ മുല്ലോളി (29 ) ആണ് മരിച്ചത്. ജബല്‍ അലിയില്‍ ജോലിക്കിടെ അപകടത്തിപ്പെടുകയായിരുന്നു.
ലിഫ്റ്റുകള്‍ അസ്സംബിള്‍ ചെയ്യുന്നതിനിടെയായിരുന്നു അപകടം. കോടിയേരി മുല്ലോളി രവീന്ദ്രന്റെയും ശ്യാമളയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: റനീഷ്, റന്യ. മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha