സുരക്ഷകാരണത്താല്‍ ഇത്തിഹാദ് എയര്വേയ്സില് മാക്ബുക്ക് പ്രോ ലാപ്ടോപ്പുകള്‍ക്ക് നിയന്ത്രണം
സുരക്ഷകാരണത്താല്‍ ഇത്തിഹാദ് എയര്വേയ്സില് മാക്ബുക്ക് പ്രോ ലാപ്ടോപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചെക്ക് ഇന്‍ ലഗേജുകളില്‍ ഇവ കൊണ്ടുപോകാന്‍ അനുവദിക്കില്ല. അതേസമയം ക്യാബിന് ബാഗേജിനൊപ്പം കൊണ്ടുപോകാന്‍ അനുവദിക്കും. എന്നാല്‍ കമ്പനി തിരിച്ചുവിളിച്ചിട്ടുള്ള മാക്ബുക്കുകള് യാത്രയിലുടനീളം ഓഫ് ചെയ്ത് വെയക്കേണ്ടതാണ്. വിമാനത്തില്‍ ഇവ ചാര്‍ജ് ചെയ്യാനും അനുവദിക്കില്ല.
പ്രഥമ പരിഗണന നല്‍കുന്നത് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണെന്നും ലോകമെമ്പാടുമുള്ള വിവിധ വിമാനക്കമ്പനികള്‍ സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ബാറ്ററികള്‍ തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിവിധ വിമാനക്കമ്പനികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാക്ബുക്ക് പ്രോ 15 ഇഞ്ച് മോഡലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
"
https://www.facebook.com/Malayalivartha