Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദി അറേബ്യയില്‍ നേരത്തെ അനുവദിച്ച 49 രാജ്യങ്ങൾക്ക് പുറമെ കൂടുതൽ രാജ്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കും

14 OCTOBER 2019 03:53 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയില്‍ ഇനി കൂടുതല്‍ രാജ്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. നേരത്തെ അനുവദിച്ച 49 രാജ്യങ്ങൾക്ക് പുറമെ കൂടുതൽ രാജ്യങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്തി.
സൗദി ടൂറിസ്റ്റ് വിസക്ക് ആഗോള തലത്തിൽ വൻ സ്വീകാര്യത ലഭിച്ചതോടെയാണ് കൂടുതൽ രാജ്യക്കാരെ ഓൺ അറൈവൽ വിസ ലഭിക്കുന്ന പട്ടികയിൽ ഉൾപ്പെടുത്താൻ സൗദി അറേബ്യ തീരുമാനിച്ചത് .

അമേരിക്ക, ബ്രിട്ടൻ, ഷെൻഗൻ രാജ്യങ്ങൾ എന്നിവയുടെ ടൂറിസ്റ്റ്, ബിസിനസ് വിസകളുള്ള മറ്റു രാജ്യക്കാർക്ക് ഇനി മുതൽ സൗദി അറേബ്യ ഓൺഅറൈവൽ വിസയും ഇ-വിസയും അനുവദിക്കും ..നിലവിൽ ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ സൗദിയിൽ ഇല്ലെങ്കിലും അമേരിക്ക, ബ്രിട്ടൻ, ഷെൻഗൻ രാജ്യങ്ങൾ എന്നിവയുടെ ടൂറിസ്റ്റ്, ബിസിനസ് വിസ ഉള്ളവർക്ക് സൗദി ഓൺഅറൈവൽ വിസ ലഭിക്കും

ഏത് രാജ്യക്കാരനാണെന്നത് പരിഗണിക്കാതെ അമേരിക്ക, ബ്രിട്ടന്‍, ഷെന്‍ഗന്‍ രാജ്യങ്ങളിലേക്ക് വിസയുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ നല്‍കുമെന്നാണ് സൗദി അറേബ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്... 49 രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ഓൺ അറൈവൽ വിസയും ഇ-വിസയും അനുവദിക്കുമെന്നാണ് അധികൃതർ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. പുതിയ തീരുമാനം അനുസരിച്ച് ഇന്ത്യ ഉൾപ്പെടെ കൂടുതൽ രാജ്യക്കാർക്കുകൂടി ഇ-ടൂറിസ്റ്റ് വിസ ലഭിക്കുമെങ്കിലും അവർക്ക് അമേരിക്കയിലെയോ ഇംഗ്ലണ്ടിലെയോ വാണിജ്യ, ടൂറിസ്റ്റ് വിസകളോ അല്ലെങ്കിൽ ഷെൻഗൻ രാജ്യങ്ങൾ സന്ദർശിക്കാനുള്ള വിസകളോ ഉണ്ടായിരിക്കണമെന്നാണ് നിബന്ധന.

ഓസ്‌ട്രേലിയ, ബെൽജിയം, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്‌റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമനി, ഗ്രീസ്, ഹംഗറി, ഐസ്‌ലാൻഡ്, ഇറ്റലി, ലാത്‌വിയ, ലീച്ചൻസ്‌റ്റൈൻ, ലിത്വാനിയ, ലക്‌സംബർഗ്, മാൾട്ട, നെതർലാൻഡ്‌സ്, നോർവെ, പോളണ്ട്, പോർച്ചുഗൽ, സ്ലോവാക്യ, സ്ലൊവേനിയ, സ്‌പെയിൻ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ് എന്നിവയാണ് ഷെൻഗൻ രാജ്യങ്ങൾ.

യൂറോപ്പ്, അമേരിക്ക, ഏഷ്യ, ഓസ്‌ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 49 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓൺലൈൻ വഴി ടൂറിസ്റ്റ് വിസ അനുവദിക്കുന്നുണ്ട്. ഇവർക്ക് റിയാദ്, ജിദ്ദ, ദമാം, മദീന എയർപോർട്ടുകളിൽ നിന്നും സൗദി-യു.എ.ഇ അതിർത്തിയിലെ ബത്ഹ അതിർത്തി പോസ്റ്റിൽ നിന്നും ബഹ്‌റൈനുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിൽ നിന്നും ഓൺ അറൈവൽ വിസയും ലഭിക്കും.

മറ്റു രാജ്യക്കാർ വിദേശങ്ങളിലെ സൗദി എംബസികളിൽ നിന്നും കോൺസുലേറ്റുകളിൽനിന്നും നേരിട്ട് വിസ നേടുകയാണ് വേണ്ടത്. ഏഷ്യയിൽ നിന്ന് ബ്രൂണെ, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ, ദക്ഷിണ കൊറിയ, കസാഖിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങൾക്കാണ് ഓൺലൈൻ വിസ ലഭിക്കുക.

ഓൺ അറൈവൽ വിസയും ഇ-വിസയും ലഭിക്കാത്ത രാജ്യക്കാർ സൗദി ടൂറിസ്റ്റ് വിസ ലഭിക്കുന്നതിന് റിട്ടേൺ ടിക്കറ്റും സൗദിയിൽ ഹോട്ടൽ ബുക്കിംഗ് നടത്തിയത് തെളിയിക്കുന്ന രേഖയും തൊഴിൽ സർട്ടിഫിക്കറ്റും മതിയായ സാമ്പത്തിക ശേഷിയുള്ളത് വ്യക്തമാക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റും യാത്രാ റൂട്ടും സ്വദേശത്തെ വിലാസവും ഹാജരാക്കണം.

ടൂറിസ്റ്റ് വിസ ലഭിക്കുന്നതിന് അപേക്ഷകരുടെ പക്കൽ ആറു മാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്‌പോർട്ടുണ്ടായിരിക്കണം. ഇവർ സൗദിയിലെ താമസകാലത്ത് അടിയന്തര സാഹചര്യങ്ങളിൽ ചികിത്സാ പരിരക്ഷ ഉറപ്പുവരുത്തുന്ന ഹെൽത്ത് ഇൻഷുറൻസ് നേടുകയും വിസാ ഫീസ് അടക്കുകയും വേണം. വിസാ അപേക്ഷകരുടെ പ്രായം പതിനെട്ടിൽ കുറയാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. പതിനെട്ടിൽ കുറവ് പ്രായമുള്ളവർക്ക് രക്ഷാകർത്താക്കൾക്കൊപ്പമാണ് വിസ അനുവദിക്കുക.

സെപ്റ്റംബർ 27 നാണ് പുതിയ ടൂറിസ്റ്റ് വിസാ നിയമം സൗദി പ്രഖ്യാപിച്ചത്. 49 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമായിരുന്നു വിസ അനുവദിച്ചത്... ടൂറിസ്റ്റ് വിസക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനുശേഷം കാല്‍ ലക്ഷത്തിലധികം സന്ദര്‍ശകര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തിയതായാണ് കണക്കുകള്‍....രണ്ടാഴ്ചക്കിടെ മുപ്പതിനായിരത്തോളം വിനോദ സഞ്ചാരികൾ സൗദിയിലെത്തിയിട്ടുണ്ട് .

മൂന്നൂറ് റിയാലാണ് ടൂറിസ്റ്റ് വിസ ചാര്‍ജ്. നൂറ്റി നാല്‍പ്പത് റിയാല്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ചാര്‍ജായും നല്‍കണം. മുന്നൂറ്റി അറുപത് ദിവസമാകും അനുവദിക്കുന്ന വിസയുടെ കാലാവധി. ഈ കാലയളവിനിടയില്‍ ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാന്‍ അനുവാദമുണ്ടാകും. എന്നാല്‍ ഓരോ തവണ സന്ദര്‍ശിക്കുമ്പോഴും പരമാവധി തങ്ങാവുന്ന കാലം തൊണ്ണൂറ് ദിവസമായിരിക്കും. വര്‍ഷത്തില്‍ രാജ്യത്ത് ആകെ തങ്ങാവുന്ന ദിനങ്ങള്‍ നൂറ്റി എണ്‍പത് ദിവസമായിരിക്കുമെന്നും വ്യവസ്ഥയുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (4 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (26 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends