Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രൂപയുടെ മൂല്യം ഇടിഞ്ഞു 51.46 ദിർഹത്തിന് ഇനി 1000 രൂപ; ലക്കടിച്ചത് പ്രവാസികൾക്ക്...

16 OCTOBER 2019 06:06 PM IST
മലയാളി വാര്‍ത്ത

ഇത് പ്രവാസികൾക്ക് മുന്നിലെ വളരെ പ്രധാനപ്പെട്ടതും അതോടൊപ്പം തന്നെ ഏറെ ആശ്വാസം പകരുന്നതുമായ വാർത്തയാണ്പ്ര. വാസികളെ നിങ്ങളുടെ ഓരോ വിയർപ്പു തുള്ളിക്കും മൂല്യം ഏറയാണ് അതിനാൽ തന്നെ അതങ്ങ് തള്ളിക്കളയാനും സാധ്യമല്ല. രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികൾക്ക് ആശ്വാസമായി മാറിയിരിക്കുകയാണ്.ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികൾക്കു നേട്ടമായി മാറിയിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. എന്തെന്നാൽ ഒരു ദിർഹത്തിന് 19.43 രൂപയായിരുന്നു ഇന്നലെ വൈകിട്ടത്തെ നിരക്ക് എന്നത്.

അതിനാൽ തന്നെ 51.46 ദിർഹം നിങ്ങൾ നാട്ടിലേക്ക് അയച്ചാൽ 1,000 രൂപയായി നാട്ടിലെത്തും. എന്നാൽ കമ്മിഷൻ ചാർജ് ആയി 22 ദിർഹം നൽകണം എന്നതാണ്. അതുപോലെതന്നെ വിവിധ എക്സ്ചേഞ്ചുകളിൽ നിരക്കിൽ നേരിയ വ്യത്യാസമുണ്ടാകുമെന്നതും ശ്രദ്ധിച്ചുകൊള്ളുക. ഇന്നലെ രാവിലെ ഒരു ദിർഹത്തിന് 19.36 രൂപയായിരുന്നു നിരക്കെന്ന് എക്സ്ചേഞ്ച് വൃത്തങ്ങൾ വെളിപ്പെടുത്തുകയുണ്ടായി. എന്നാൽ ഇത് കഴിഞ്ഞദിവസങ്ങളിൽ 19.34 ആയിരുന്നു.

നിരക്കിലെ വ്യത്യാസം മൂലം മലയാളികളടക്കമുള്ള ഇന്ത്യക്കാർ സന്ധ്യയോടെ പണമയയ്ക്കാനെത്തിയിരുന്നു. ശമ്പളം കിട്ടി പലരും നാട്ടിലേക്ക് നേരത്തേ അയച്ചതിനാൽ എക്സ്ചേഞ്ചുകളിൽ തിരക്കനുഭവപ്പെട്ടില്ല എന്നതും വൃത്തങ്ങൾ പറയുകയുണ്ടായി. വേൾഡ് ബാങ്ക് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയുടെ വളർച്ചാ നിരക്ക് ആർബിഐ പ്രവചിച്ചതിലും താഴെയായത് രൂപയുടെ വിനിമയ നിരക്കിനെ ബാധിച്ചതായി ഐബിഎംസി സിഇഒയും എംഡിയുമായ പി.കെ.സജിത് കുമാർ വ്യക്തമാക്കി.

അതോടൊപ്പം തന്നെ ഈ മാസം 6.1 ആയിരുന്നു ആർബിഐ പ്രവച്ചിരുന്നതെങ്കിലും വേൾഡ് ബാങ്ക് റിപ്പോർട്ട് പ്രകാരം ഇത് 6% ആണ്. യുഎസ്-ചൈന വ്യാപാരക്കരാറിന്റെ ആദ്യഘട്ടത്തിന് ഈയാഴ്ച ധാരണയാകുമെന്ന റിപ്പോർട്ടും േഡാളറിനു കരുത്തേകി. അതേസമയം, ആഭ്യന്തര-വിദേശ നിക്ഷേപകർ ഇന്ത്യൻ ഒാഹരിവിപണിയിൽ കൂടുതൽ സജീവമായതും രാജ്യാന്തര എണ്ണവില നേരിയതോതിൽ താഴ്ന്നതുമാണ് ഇന്ത്യൻ രൂപയുടെ തകർച്ചയുെട ആഘാതം കുറച്ചതെന്നും പറയുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (7 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (43 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends