Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസം നിങ്ങള്‍ക്ക് എന്തൊക്കെ നല്‍കി; പ്രവാസിജീവിതത്തിൽ നിന്ന് ഒന്നും നേടിയിട്ടില്ലെന്ന് പറയുന്നവർക്ക് മറുപടിയുമായി ജോയ് മാത്യു

17 OCTOBER 2019 10:50 AM IST
മലയാളി വാര്‍ത്ത

പ്രവാസം ഒരാളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളും പാഠങ്ങളും എന്തോകെയാണെന്ന കുറിപ്പ് പങ്കുവെച്ച് നടന്‍ ജോയ് മാത്യു. പ്രവാസിജീവിതത്തിൽ നിന്ന് ഒന്നും നേടിയിട്ടില്ലെന്ന് പറയുന്നവർക്ക് കൃത്യമായ മറുപടി നൽകുകയാണ് ജോയ് മാത്യു. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ജോയ് മാത്യു ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ, ഇത് തന്‍റെ സൃഷ്ടിയല്ലെന്നും തനിക്ക് അടുത്തകാലത്ത് കിട്ടിയ മികച്ച രചനകളിൽ ഒന്നാണെന്നും ജോയ് മാത്യു വ്യക്തമാക്കുന്നു. ഇതിന്‍റെ സൃഷ്ടികർത്താവിനും ഇത് അയച്ചുതന്ന അഷ്‌റഫ്‌ വടക്കേക്കാട് എന്ന ചങാതിക്കും നന്ദി പറഞ്ഞുകൊണ്ടാണ് ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഒട്ടേറെ മൂല്യങ്ങളും നല്ല ശീലങ്ങളും നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് പ്രവാസമാണെന്ന് ജോയ് മാത്യു പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. രസകരമായ കുറിപ്പ് നിരവധി പേരാണ് ഷെയര്‍ ചെയ്തത്.

ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

ഇത് എന്റെ സൃഷ്ടിയല്ല എന്നാൽ എനിക്ക് അടുത്തകാലത്ത് കിട്ടിയ മികച്ച രചനകളിൽ ഒന്നാണ്. ഇതിന്റെ സൃഷ്ടി കർത്താവിനും ഇത് അയച്ചുതന്ന അഷ്‌റഫ്‌ വടക്കേക്കാട് എന്ന ചങാതിക്കും നന്ദി. *പ്രവാസ ജീവിതത്തിൽ നിന്ന് താനിത് വരെ ഒന്നും നേടിയിട്ടില്ല എന്ന് പറയുന്നവരോട്.* ഒരു കപ്പ് നെയ് ചോറിന്റെ അരിക്ക് അതിന്റെ ഇരട്ടി വെള്ളം ഒഴിക്കണമെന്ന് പഠിച്ചത് എവിടെ നിന്നാ ? താൻ കഴിച്ചതും കുടിച്ചതുമായ പാത്രങ്ങൾ താൻ തന്നെ കഴുകി വെക്കണമെന്ന് പഠിച്ചത് എവിടെ നിന്നാ ?ഏത് ഭക്ഷണം കഴിച്ചാലും അതിന് ഉപ്പില്ല മുളകില്ല ടേയ്സ്റ്റില്ല എന്ന് ആവലാതി പറയാൻ പാടില്ല എന്ന് പഠിച്ചത് എവിടെ നിന്നാ ? തന്റെ ഓഹരി മാത്രമേ താൻ എടുക്കാവൂ അപരൻറത് അവിടെ തന്നെ വെച്ചേക്കണം എന്ന് പഠിച്ചത് എവിടെ നിന്നാ ? ഇന്നലെ ഫ്രിഡ്ജിൽ വെച്ചത് നാളെ ചൂടാക്കി കഴിച്ചാലും ഒന്നും സംഭവിക്കുകയില്ല എന്ന് പഠിച്ചത് എവിടെ നിന്നാ ? ജീവിതത്തിലെ കൃത്യ നിഷ്ഠയും അലാറം വെച്ചുള്ള ഉറക്കവും ഉണരലും പഠിച്ചത് എവിടെ നിന്നാ ? ശബ്ദമുണ്ടാക്കാതെ ഡോർ തുറക്കാനും അടക്കാനും പഠിച്ചത് എവിടെ നിന്നാ ? തലയിണയെ പ്രിയ സഖിയും പ്രാണ സഖിയുമാക്കി കിടന്നുറങ്ങാൻ പഠിച്ചത് എവിടെ നിന്നാ? ഹയവാനും ( മൃഗം ) കൽബും ( പട്ടി ) ഹിമാറും ( കഴുത ) ആദ്യം പഠിച്ചത് എവിടെ നിന്നാ? ക്ഷമ എന്ന രണ്ടക്ഷരം പ്രാവർത്തികമാക്കാൻ പഠിച്ചത് എവിടുന്നാ ? എത്ര കൂരിരുട്ടിലും റൂമിലുള്ളവർക്ക് അലോസരമുണ്ടാക്കാതെ ലൈറ്റുകൾ പ്രകാശിപ്പിക്കാതെ വസ്ത്രം മാറാനും ശബ്ദമില്ലാതെ ഭക്ഷണം കഴിക്കാനും ശീലിച്ചത് എവിടുന്നാ ? നൂറ് കിട്ടിയാൽ കടം കൂടി വാങ്ങി 110 നാട്ടിലേക്ക് അയക്കാൻ പഠിച്ചത് എവിടെ നിന്നാ ? കറണ്ടും വെള്ളവും സോപ്പും പേസ്റ്റും സൂക്ഷിച്ച് ഉപയോഗിക്കാൻ പഠിച്ചത് എവിടുന്നാ ? സ്കൂളിൽ നിന്ന് 10 ഉം 15 ഉം വർഷം പഠിക്കാത്ത പല ഭാഷകളും പഠിച്ചത് എവിടെ നിന്നാ ? ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പഠിച്ചത് എവിടുന്നാ? സ്വന്തമായി ഒരു ചായ പോലും ഉണ്ടാക്കാനറിയാത്തവൻ പ്രവാസിയായി രണ്ടോ മൂന്നോ മാസത്തിനുള്ളിൽ തന്നെ ബിരിയാണിയും സദ്യയും കഫ്സയും ഉണ്ടാക്കാൻ പ്രാവീണ്യം നേടുന്ന ടെക്നിക് എവിടുന്ന് നേടിയതാ? ലോകത്തിലെ ഏതൊരു യുണിവേഴ്സിറ്റിയിൽ പഠിച്ചാലും നേടാനാകാത്ത സാമ്പത്തിക ശാസ്ത്രം പഠിച്ചത് എവിടുന്നാ ? *തക്കാളിയും സവാളയും ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും മുളക് പൊടിയും മല്ലിപ്പൊടിയും ചൂടായ എണ്ണയിൽ ഇട്ട് വഴറ്റി അതിലേക്ക് മീനിട്ടാൽ മീൻകറിയും ചിക്കനിട്ടാൽ ചിക്കൻകറിയും മട്ടനിട്ടാൽ മട്ടൻ കറിയും തൈരൊഴിച്ചാൽ മോര് കറിയും ഇതൊന്നുമല്ലെങ്കിൽ തക്കാളിക്കറിയും* ആകുമെന്നുള്ള പ്രവാസി ടെക്നിക് ഏതെങ്കിലും കോളേജിൽ പഠിച്ചാൽ കിട്ടുമോ, അല്ലെങ്കിൽ ഹോംസയൻസ് പഠിച്ചാൽ കിട്ടുമോ ,പറയ്
എന്നിട്ടും ,,,,,,,??? പറയുകയാ ഞാൻ ഒന്നും നേടിയിട്ടില്ലാന്ന്. ഓരോ പ്രവാസിക്കും സ്മരണ വേണം സ്മരണ എന്നും രസകരമായ കുറിപ്പിൽ ചോദിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (6 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (42 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends