Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐ​​ടി മേ​​ഖ​​ല​​യി​​ൽ കം​പ്യൂ​ട്ട​​ർ വി​​ദ​​ഗ്ധ​​രെ തേ​​ടി ജ​​ർ​​മ​​ൻ കമ്പനികൾ .. ,എൻജിനിയറിംഗ് ,മാത്തമാറ്റിക്സ്, ഇൻഫർമേഷൻ ടെക്നോളജി, നാച്ചറൽ സയൻസസ്, ടെക്നോളജി, ആരോഗ്യരംഗം, നഴ്സ്, സാമ്പത്തിക വിദഗ്ധൻ, ബിസിനസ് അഡ്മിനിസ്ട്രേറ്റർ,അക്കൗണ്ട് മാനേജർ, ക്ലയന്‍റ് കണ്‍സൾട്ടന്‍റ്, പ്രൊഡക്ഷൻ അസിസ്റ്റന്‍റ്, സെയിൽസ് പ്രതിനിധി, സെയിൽസ് അസിസ്റ്റന്‍റ്, സെയിൽസ് മാനേജർ, പ്രോഡക്ട് മാനേജർ, ആർക്കിടെക്റ്റ്, സ്ട്രക്ചറൽ എൻജിനിയർ എന്നീ തൊഴിൽ മേഖലകളിൽ ധാരാളം അവസരങ്ങളുണ്ട്

19 OCTOBER 2019 04:56 PM IST
മലയാളി വാര്‍ത്ത

കംപ്യുട്ടർ പരിജ്ഞാനം ഉള്ള വിദഗ്ധർക്ക് ഇപ്പോൾ ജർമ്മനിയിൽ ധാരാളം തൊഴിലവസരങ്ങൾ ...ജർമനിയിലെ ഏറ്റവും ജനപ്രിയ ജോലികളിലൊന്നായ ഐടി മേഖലയിലേക്ക്  കംപ്യൂട്ടർ വിദഗ്ധരെ ആവശ്യമുണ്ടെന്നു  ജർമൻ കമ്പനികൾ അറിയിച്ചിട്ടുണ്ട്... തൊഴിൽ വിപണിയിൽ നന്നായി പരിശീലനം ലഭിച്ച, യോഗ്യതയുള്ള മികച്ച കംപ്യൂട്ടർ പ്രഫഷണലുകൾക്കാന് പ്രമുഖ ജർമ്മൻ കമ്പനികളിൽ ഇപ്പോൾ അവസരങ്ങളുള്ളത്

 82,000ലേറെ ഐടി കംപ്യൂട്ടർ വിദഗ്ധരെ ജർമനിയിൽ അടിയന്തരമായി ആവശ്യമുണ്ടെന്നാണ്  ഏറ്റവും ഒടുവിലത്തെ പഠന റിപ്പോർട്ട് വന്നത്. ചെറുതും വലുതുമായ 2000ഓളം ജർമൻ കമ്പനികളിലാണ്  ഇപ്പോൾ  തൊഴിലവസരങ്ങൾ ഉള്ളത് .

ബ്ലൂ കാർഡ് വീസ‌

നിലവിൽ ഐടി മേഖലയിലേക്കു പുറംരാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർ ഒട്ടനവധി എത്തുന്നുണ്ട്. ഇവർക്കൊക്കെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യമാണ്‌ പ്രധാന യോഗ്യതയായി കണക്കാക്കുന്നത് . എന്നാൽ, ജർമൻഭാഷതന്നെ വേണമെന്നു  ചില കമ്പനികൾനിർബന്ധം പറയുന്നത്  കാരണം ഇന്ത്യയിൽനിന്നു , പ്രത്യേകിച്ചു കേരളത്തിൽനിന്നുള്ള ഐടി വിദഗ്ധർ ഇങ്ങോട്ടേക്കു കുടിയേറാൻ മടിക്കുന്ന പ്രവണതയാണ് ഇത് വരെ ഉണ്ടായിരുന്നത് . ഇത്തരമൊരു പ്രതിസന്ധി ഒഴിവാക്കാൻ ജർമൻ ഭാഷ ഐടി വിദഗ്ധർക്കു നിർബന്ധമാക്കേണ്ടതില്ലെന്നു കമ്പനികൾ ഇപ്പോൾ വ്യക്തമാക്കി.  ഈ മേഖലയിലെ ജോലിക്കാരുടെ ദൗർലഭ്യമാണു ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണം

ഒരു കംപ്യൂട്ടർ വിദഗ്ധനു പ്രതിവർഷം 48,000 മുതൽ 60,000 യൂറോ വരെയാണ് ശമ്പളം . ബ്ലൂകാർഡ് വീസയാണു ലഭിയ്ക്കുന്നതെങ്കിൽ അടിസ്ഥാനമായി 42,000 യൂറോ നൽകണമെന്നു നിയമമുണ്ട്. ഇതു കൂടാതെ ചിലവൻകിട കമ്പനികൾ  മറ്റ് ധാരാളം അനുകൂല്യങ്ങൾ വേറെയും പ്രഖ്യാപിച്ചിട്ടുണ്ട് .

2000ൽ ജർമനിയിൽ അന്നത്തെ ചാൻസലർ ഗേഹാർഡ് ഷ്രൊയ്ഡർ നടത്തിയ ഐടി ഗ്രീൻകാർഡ് വിപ്ലവത്തിന്‍റെ അടിസ്ഥാനത്തിൽ ഏതാണ്ട് 14,000 ഇന്ത്യക്കാർ ജർമനിയിലേക്കു കുടിയേറിയിരുന്നെങ്കിലും ഇതിൽ പകുതിയിലേറെപ്പേർ പലവിധ കാരണങ്ങളാൽ തിരികെപ്പോയി.

അതിനു ശേഷം 2009 ൽ തുടങ്ങിയ ബ്ലൂ കാർഡ് സംവിധാനത്തിൽ 2013നുശേഷം ഒട്ടനവധി ഐടി വിദഗ്ധർ ജർമനിയിലെത്തുന്നുണ്ട്. എന്നിട്ടും കമ്ബനികൾക്ക് ജോലിക്കാരെ തികയുന്നില്ല.  ഈ വർഷം മാത്രം, ജർമനിയിൽ 82,000 ഐടി ഉദ്യോഗസ്ഥരുടെ കുറവുണ്ടായത് ഈ മേഖലയെ പിന്നോട്ടടിച്ചതായാണ് കണക്കുകൾ.

ഐടി വിദ്യാഭ്യാസത്തിൽ മാസ്റ്റർ ബിരുദമുള്ളർക്കാണ്   കൂടുതൽ അവസരങ്ങളുള്ളത് . താൽപര്യമുള്ളവർക്ക് ഒരു ഏജൻസിയുടെയും സഹായമില്ലാതെ ഇന്‍റർനെറ്റിൽ സെർച്ചുചെയ്താൽ ഐടി മേഖലയിൽ നിലവിലെ ഒഴിവുകൾ കണ്ടെത്താം. തുടർന്ന് അതതു കമ്പനികളുമായി ബന്ധപ്പെട്ടു വീസയും മറ്റു കാര്യങ്ങളും  വെബ്സൈറ്റിൽ നിന്ന് തന്നെ മനസ്സിലാക്കാവുന്നതാണ്

ബ്ലൂ കാർഡിന്‍റെ അടിസ്ഥാനത്തിൽ രേഖകൾ എല്ലാം ശരിയായി കഴിഞ്ഞാൽ ജർമനിയിലെത്തി ജർമൻ ഭാഷ ബിടു ലെവൽ ഉണ്ടെങ്കിൽ ഇവർക്ക് 21 മാസത്തിനു ശേഷം ജർമൻ പൗരത്വവും സർക്കാർ വാഗ്ദാനം നൽകുന്നുണ്ട്.

ജർമൻ ഭാഷാ ലെവൽ ബി വണ്‍ ആണെങ്കിൽ 33 മാസത്തിനു ശേഷം ജർമൻ പൗരത്വവും സർക്കാർ വാഗ്ദാനം ചെയ്യുന്നു.
ഐ ടി മേഖലയിലുള്ള ഒഴിവുകൾക്ക് പുറമെ ജർമൻ ആശുപത്രികളിലും മെഡിക്കൽ പ്രാക്ടീസുകളിലും പതിനായിരത്തോളം ഡോക്ടർമാരുടെ കുറവുണ്ട്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച്, വൈദ്യശാസ്ത്രത്തിൽ വിദേശ ബിരുദം നേടിയ ആർക്കും ജർമനിയിൽ പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് ലഭിക്കും.

യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽനിന്നും യൂറോപ്യൻ ഇതര രാജ്യങ്ങളിൽനിന്നുമുള്ള അംഗങ്ങൾക്ക് ജർമ്മനിയിൽ പ്രാക്ടീസ് ചെയ്യാവുന്നതാണ് .  ജർമൻ മെഡിക്കൽ യോഗ്യതയ്ക്ക് തുല്യമായ ബിരുദം അപേക്ഷിക്കുന്നവർക്കുണ്ടായിരിക്കാം എന്ന് നിർബന്ധമുണ്ട് . കൂടാതെ സി ടു ലെവൽ  ജർമൻ ഭാഷാപരി ജ്ഞാനം ഉണ്ടായിരിക്കണം.

എൻജിനിയറിംഗ് മേഖലകൾ, മാത്തമാറ്റിക്സ്, ഇൻഫർമേഷൻ ടെക്നോളജി, നാച്ചറൽ സയൻസസ്, ടെക്നോളജി, ആരോഗ്യരംഗം, നഴ്സ്, സാന്പത്തിക വിദഗ്ധൻ, ബിസിനസ് അഡ്മിനിസ്ട്രേറ്റർ,അക്കൗണ്ട് മാനേജർ, ക്ലയന്‍റ് കണ്‍സൾട്ടന്‍റ്, പ്രൊഡക്ഷൻ അസിസ്റ്റന്‍റ്, സെയിൽസ് പ്രതിനിധി, സെയിൽസ് അസിസ്റ്റന്‍റ്, സെയിൽസ് മാനേജർ, പ്രോഡക്ട് മാനേജർ, ആർക്കിടെക്റ്റ്, സ്ട്രക്ചറൽ എൻജിനിയർ എന്നീ തൊഴിൽ മേഖലകളിൽ അവസരങ്ങളുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (13 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (49 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends