കുവൈത്തിൽ നിരവധി പ്രവാസികൾ അറസ്റ്റിൽ
പ്രവാസികളെ ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജലീബ് അല്‍ ശുയൂഖില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന സുരക്ഷ പരിശോധനയില്‍ 120 പേര് അറസ്റ്റിലായിരിക്കുകയാണ്. ഇതിൽ നിരവധി പ്രവാസികൾ ഉള്ളതായാണ് റിപ്പോർട്ട് . താമസനിയമം, തൊഴില്‍നിയമം എന്നിവ ലംഘിച്ചവര്‍, ലൈസന്‍സില്ലാതെ വാഹനമോടിച്ചവര്‍ എന്നിവരാണ് പ്രധാനമായും പോലീസ് അറസ്റ്റിലായത്.
അതോടൊപ്പം തന്നെ മാന്‍പവര്‍ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, വാണിജ്യ മന്ത്രാലയം എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച പ്രത്യേക സമിതിയാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. രാവിലെ ഒമ്ബതു മണി മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് പരിശോധന നടന്നത് തന്നെ. വരും ദിവസങ്ങളിലും പരിശോധന കാര്യക്ഷമമായി നടത്തുമെന്ന് അധികൃതര്‍ സൂചന നല്‍കിയിരിക്കുകയാണ്. അതിനാൽ തന്നെ ജാഗ്രത പാലിക്കുകയും നിയമ ലംഘനം നടത്തത്തിരിക്കുകയും ചെയ്യുക.
https://www.facebook.com/Malayalivartha