Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഈമാസം 29-ന് സൗദി അറേബ്യയിലെത്തും...ഇതോടെ ഇന്ത്യ സൗദി അറേബ്യ ബന്ധം കൂടുതല്‍ ശക്തമാകും

25 OCTOBER 2019 03:42 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഈമാസം 29-ന് സൗദി അറേബ്യയിലെത്തും. ഇതോടെ ഇന്ത്യ സൗദി അറേബ്യ ബന്ധം കൂടുതല്‍ ശക്തമാകും. മോഡിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഈ മാസം ആദ്യം സൗദി സന്ദര്‍ശിച്ചിരുന്നു.

ഊർജ്ജം , സാമ്പത്തികം , ഭീകരവിരുദ്ധ പോരാട്ടം തുടങ്ങിയ മേഖലകളിൽ സൗദിയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത് . 2016 ലാണ് പ്രധാനമന്ത്രി ആദ്യം സൗദി സന്ദർശിച്ചത് .

ഇത്തവണ ഫ്യൂച്ചർ ഇൻ വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി സൗദിയിൽ എത്തുന്നത് . ആഗോള നിക്ഷേപ സാദ്ധ്യതകളും , സമീപനങ്ങളും ചർച്ച ചെയ്യുന്ന ഉച്ചക്കോടിയിൽ നരേന്ദ്രമോദിയുടെ സാന്നിദ്ധ്യം ഏറെ ശ്രദ്ധേയമാകും

ഭാവിയിലെ നിക്ഷേപത്തിനുള്ള തുടക്കം എന്ന പ്രമേയത്തിൽ ഈ മാസം 29 മുതൽ 31 വരെ റിയാദിലാണ് ഉച്ചകോടി നടക്കുന്നത് . ലോക ബാങ്കിന്റെ ബിസിനസ് സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ നില ഉയർത്തിയ ഇന്ത്യ ഭാവിയിലെ വികസന സാധ്യതകളെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും ഉച്ചക്കോടിയിൽ പങ്ക് വയ്ക്കും .2014ല്‍ നരേന്ദ്ര മോദി അധികാരത്തിലേറുമ്പോള്‍ 142ാമതായിരുന്നു ഇന്ത്യ. അഞ്ച് വര്‍ഷത്തിനിപ്പുറം ഇന്ത്യ 63ാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

ഈ മാസം 29ന് റിയാദില്‍ നിക്ഷേപ സംഗമം നടക്കുന്നുണ്ട്. പ്രധാനമന്ത്രി മോദി സംഗമത്തില്‍ സംസാരിക്കും. സൗദിയിലെയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെയും നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിക്കും. കൂടാതെ സൗദിയിലെ സല്‍മാന്‍ രാജാവ്, മകനും കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായി മോദി ചര്‍ച്ച നടത്തും.

സാമ്പത്തിക ലക്ഷ്യം മാത്രമല്ല മോഡിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. പാകിസ്താന്റെ നീക്കം തകര്‍ക്കുക എന്ന ലക്ഷ്യവുമുണ്ട്. പാകിസ്താനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സൗദി അറേബ്യയെ ഇന്ത്യയോട് അടുപ്പിക്കുക എന്നതിനാണ് മോഡി ഊന്നൽ നൽകുന്നത്

സൗദിയുമായി ബന്ധം ശക്തമാക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം എന്തുകൊണ്ടും നേട്ടമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണയും പ്രകൃതി വിഭവങ്ങളും കയറ്റി അയക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി. സൗദിയുടെ എണ്ണ കമ്പനിയായ അരാംകോ ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് കൂറ്റന്‍ റിഫൈനറി നിര്‍മിക്കുന്നതിന് പുറമേ, രാജ്യത്തെ പ്രമുഖ പെട്രോ കെമിക്കല്‍ കമ്പനികളുടെ ഓഹരി വാങ്ങാനും അരാംകോക്ക് പദ്ധതിയുണ്ട്. മൊത്തം 300 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതികളാണ് ഇന്ത്യക്കായി അരാംകോ ഒരുക്കുന്നത്

പെട്രോകെമിക്കല്‍സ്, അടിസ്ഥാന സൗകര്യം, ഖനനം, കാര്‍ഷികം, ധാതുവിഭവങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലായി സൗദി അറേബ്യ ഏഴ് ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തും . ഇതോടെ ഈ രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. സൗദി അംബാസഡര്‍ ഡോ. സൗദി ബിന്‍ മുഹമ്മദ് അല്‍ സാത്തിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഈ മാസം 29 ന് സൗദിയിൽ മോഡിയുടെ രണ്ടാമത്തെ സന്ദര്‍ശനമാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (10 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (10 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (11 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (11 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (12 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (12 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (13 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (13 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (13 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (13 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (14 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (14 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (14 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (14 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (15 hours ago)

Malayali Vartha Recommends