Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

വിയന്ന യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ വനിതകൾക്ക് 6000 യൂറോ സ്റ്റൈപ്പൻഡോടെ കംപ്യൂട്ടർ സയൻസ് മാസ്റ്റേഴ്സ് പ്രോഗ്രാം പഠിക്കാം... കോഴ്സ് ട്യൂഷൻ ഫീസ് ഇല്ല

28 OCTOBER 2019 01:29 PM IST
മലയാളി വാര്‍ത്ത

വിയന്ന യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ കംപ്യൂട്ടർ സയൻസ് മാസ്റ്റേഴ്സ് പ്രോഗ്രാം സ്റ്റൈപ്പൻഡോടെ പഠിക്കാൻ വനിതകൾക്ക് അവസരം. വിയന്നയിലെ വോൾഫ്ഗാങ് പോളി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് ‘ഹെൽമത് വെയ്ത്ത് സ്റ്റൈപ്പൻഡ്’ പദ്ധതി നടപ്പിലാക്കുന്നത്. കോഴ്സ് കാലയളവിൽ ഓസ്ട്രിയയിൽ താമസം നിർബന്ധമാണ്.

കംപ്യൂട്ടർ സയൻസ് ലോജിക്, കംപ്യൂട്ടർ എയ്ഡഡ് വെരിഫിക്കേഷൻ, സോഫ്റ്റ്‌വേർ എൻജിനിയറിങ്, കംപ്യൂട്ടർ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ച പ്രമുഖനായ കംപ്യൂട്ടർ ശാസ്ത്രജ്ഞൻ ഹെൽമത് വെയ്ത്തിന്റെ ഓർമ്മക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണ് ഈ പദ്ധതി . വർഷം 6000 യൂറോ (ഏകദേശം 4.75 ലക്ഷം രൂപ) സ്റ്റൈപ്പൻഡ് ലഭിക്കും .. കോഴ്സ് ട്യൂഷൻ ഫീസ് ഇല്ല എന്ന ആനുകൂല്യവും ഉണ്ട്

ഓസ്ട്രിയൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന ഡിഗ്രി പ്രോഗ്രാമുകളുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഫസ്റ്റ് ക്ലാസ് റിസർച്ച് അധിഷ്ഠിത കോഴ്സുകൾ, ആർട്സ് സർവകലാശാലകളിൽ ലോകപ്രശസ്ത നിലവാരത്തിലുള്ള വിദ്യാഭ്യാസം, അപ്ലൈഡ് സയൻസസ് സർവകലാശാലകളിലെ ഉയർന്ന നിലവാരമുള്ള പ്രാക്ടീസ്-ഓറിയന്റഡ് ഡിഗ്രി കോഴ്‌സുകൾ, അധ്യാപക കോഴ്‌സുകൾ, മറ്റ് നൂതന കോഴ്‌സുകൾ എന്നീ കോഴ്‌സുകൾക്ക് ഓസ്ട്രിയൻ സർവകലാശാലകളിൽ ഇപ്പോൾ അവസരമുണ്ട്

കംപ്യൂട്ടർ സയൻസിലോ മാത്തമാറ്റിക്സിലോ ബാച്ചിലർ ബിരുദമുള്ള വനിതകൾക്ക് കംപ്യൂട്ടർ സയൻസ് മാസ്റ്റേഴ്സ് പ്രോഗ്രാമിന് അപേക്ഷിക്കാം .ലോജിക് ഇൻ കംപ്യൂട്ടർ സയൻസ്, ഫോർമൽ മെത്തേഡ്സ് ആൻഡ് വെരിഫിക്കേഷൻ, ഫൗണ്ടേഷൻസ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കോംപ്ലക്സിറ്റി തിയറി, കംപ്യൂട്ടർ സെക്യൂരിറ്റി എന്നീ മേഖലകളിലൊന്നിൽ സമഗ്രമായ അറിവും താത്‌പര്യവും ഉണ്ടായിരിക്കണം. ..

കംപ്യൂട്ടർ സയൻസ് മാസ്റ്റേഴ്സ് കോഴ്സ് പ്രവേശനത്തിനുള്ള യോഗ്യത, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം എന്നിവ അപേക്ഷാർഥിക്കു വേണം. പഠന മാധ്യമം ഇംഗ്ലീഷായിരിക്കും.

പ്രവേശനത്തിനുള്ള നടപടികൾക്കൊപ്പം തന്നെ ഫണ്ടിങ് അപേഷയും നൽകാം. പ്രവേശനം നേടിയാൽ മാത്രമേ സാമ്പത്തിക സഹായത്തിന് പരിഗണിക്കൂ.

കരിക്കുലം വിറ്റേ, ബാച്ചിലർ കോഴ്സ്/മറ്റ് ഡിഗ്രി എന്നിവയുടെ പൂർണ ട്രാൻസ്‌ക്രിപ്റ്റ്, ഡിപ്ലോമ/ഡിഗ്രി/മറ്റ് സർട്ടിഫിക്കറ്റുകൾ, റക്കമെന്റേഷൻ കത്തുകൾക്കായി രണ്ട് റഫറികളുടെ കോൺടാക്ട് വിവരങ്ങൾ, ഇംഗ്ലീഷ് ലാംഗ്വേജ് സർട്ടിഫിക്കറ്റ് (ടോഫൽ/സമാനം) തുടങ്ങിയ രേഖകൾ, പ്രോഗ്രാമിന് അപേക്ഷിക്കുന്ന താത്‌പര്യം വ്യക്തമാക്കുന്ന ആമുഖ കത്ത് സഹിതം, master@logic-cs.at എന്ന ഇ-മെയിൽ വിലാസത്തിലേക്ക് നവംബർ 30-നകം ലഭിക്കത്തക്കവിധം അയയ്ക്കണം..

വിവരങ്ങൾക്ക്: https://forsyte.at/helmut-veith-stipend......

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (14 minutes ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (1 hour ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (1 hour ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (2 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (3 hours ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (3 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (3 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (3 hours ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (4 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (4 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (5 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (5 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (6 hours ago)

Malayali Vartha Recommends