നാലുപേരും ഉറ്റ സുഹൃത്തുക്കൾ, അവധിയാഘോഷിക്കാന്‍ ദുബായിലെത്തിയ മലയാളി സംഘത്തിന് നേരെ വാഹനം പാഞ്ഞുകയറി!! കാലന്റെ രൂപത്തിലെത്തിയ മാൻ കുറുകെ ചാടിയതോടെ സംഭവിച്ചത് വലിയ ദുരന്തം!! ഒരാള്‍ കൊല്ലപ്പെട്ടു; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്; ഞെട്ടലോടെ പ്രവാസികൾ
ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. റോഡിന് കുറുകെ മാന്‍ ഓടിയതിനെ തുടര്‍ന്ന് ഒരു വാഹനം അപകടത്തില്‍പ്പെടുകയും ഇതു നോക്കാന്‍ തങ്ങളുടെ കാര്‍ നിര്‍ത്തി ചെന്ന കണ്ണനും മറ്റു മൂന്നു പേര്‍ക്കും നേരെ മറ്റൊരു വാഹനം പാഞ്ഞ് കയറുകയുമായിരുന്നു. അല്‍ഐനിലെ ഒരു സ്വകാര്യ കെട്ടിട നിര്‍മ്മാണ കരാര്‍ കമ്ബനിയിലെ ജീവനക്കാരാണ് നാലു പേരും. അവധിയാഘോഷിക്കാന്‍ ദുബായിലെത്തിയ മലയാളി സംഘത്തിന് നേരെ വാഹനം പാഞ്ഞുകയറി അപകടം. ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. കായംകുളം സ്വദേശി സുരേഷ് ബാബുവിന്റെ മകന് രാജേഷ് ബാബു (കണ്ണന് 31) ആണ് മരിച്ചത്. മാവേലിക്കര സ്വദേശി വിനു എ.തോമസ് (28), അനുരാജ് (32), സിബി (30) എന്നിവരെ ഗുരുതര പരുക്കുകളോടെ ദുബായ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..
https://www.facebook.com/Malayalivartha