സൗദിയിൽ ഇനിമുതൽ മധുര പാനീയങ്ങൾക്ക് 50 ശതമാനം അധിക നികുതി
സൗദി ദിനംപ്രതി പുതിയ മാറ്റങ്ങൾ രംഗത്ത് കൊണ്ടുവരികയാണ്. സൗദി അരാംകോ എണ്ണപ്പാടത്തിനു നേരെ ഉണ്ടായ അപകടത്തിൽ നിന്നും മുക്തമാകാൻ വിദേശികൾക്ക് സഞ്ചാര വിസ പ്രാബല്യത്തിൽ കൊണ്ടുവന്നിരുന്നു. ഇതിനുപിന്നാലെ സൗദിയില്‍ മധുരപാനീയങ്ങള്‍ക്ക് 50 ശതമാനം അധിക നികുതി ഈടാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. നേരത്തെ നടപ്പാക്കിയ 100 ശതമാനം നികുതിക്ക് പുറമെയാണിത് എന്നത് വ്യക്തമാണ്. അങ്ങനെ ഡിസംബര്‍ മുതല്‍ പുതിയവില പ്രാബല്യത്തിലാകും.
അതോടൊപ്പം തന്നെ മധുരമുള്ള ശീതളപാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവക്കാണ് വില വര്‍ദ്ദിക്കുക.10 റിയാലുള്ള ശീതളപാനീയത്തിന് ഡിസംബര്‍ മുതല്‍ 15 റിയാലാകും വില നല്‍കേണ്ടി വരിക എന്നത്. മധുര ശീതള പാനീയങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിെന്റ ഭാഗമായാണ് വില വര്‍ധിപ്പിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. പുതിയ നിരക്ക് ഈടാക്കാനുള്ള നടപടിക്രമങ്ങള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായതായി നികുതി അതോറിറ്റി അറിയിച്ചു
https://www.facebook.com/Malayalivartha