Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീസയും ശമ്പളവുമില്ലാതെ ദുബായില്‍ മലയാളികള്‍ ദുരിതത്തില്‍

17 FEBRUARY 2015 03:20 PM IST
മലയാളി വാര്‍ത്ത.

കരാമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിങ് കമ്പനിയിലെ മലയാളികളടക്കം ഇരുനൂറിലേറെ തൊഴിലാളികള്‍ മാസങ്ങളായി ശമ്പളമില്ലാതെയും വീസാ കാലാവധി അവസാനിച്ചതിനാല്‍ നാട്ടിലേക്കു മടങ്ങാനാകാതെയും ദുരിതത്തില്‍.

മുഹൈസിനയിലെ താമസ സ്ഥലത്തെ വൈദ്യുതി വിച്‌ഛേദിച്ചിട്ടു രണ്ടു മാസമായി. കുടിവെള്ളം പോലും ഇടയ്ക്കിടെ മുടങ്ങുന്നു. ശമ്പളം ലഭിക്കാത്തതിനാല്‍ സന്നദ്ധ സംഘടനകളുടെ സഹായത്താല്‍ കിട്ടുന്ന ഭക്ഷണം ഒരു നേരമാക്കി. തൊട്ടടുത്തുള്ള മലയാളിയുടെ പലചരക്കുകടയില്‍ കടം കുമിഞ്ഞുകൂടി.

യുഎഇ തൊഴില്‍ മന്ത്രാലയത്തിനു നല്‍കിയ പരാതിയില്‍ അനുകൂല തീരുമാനമുണ്ടായെങ്കിലും നടപടിയുണ്ടായില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റിലും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കു നേരിട്ടും കഴിഞ്ഞ ദിവസം പരാതി നല്‍കിയതോടെ സഹായമുണ്ടാകുമെന്നാണ് പ്രതീക്ഷ.

19 വര്‍ഷം മുന്‍പ ആരംഭിച്ച കമ്പനി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. നാട്ടിലേക്കു പണമയയ്ക്കാത്തതിനാല്‍ മിക്കവരുടെയും കുടുംബം പട്ടിണിയിലാണെന്നു പാവറട്ടി സ്വദേശി പ്രശാന്ത് പറഞ്ഞു.

മാസങ്ങള്‍ക്കു മുന്‍പ് കുറച്ചെങ്കിലും ശമ്പളം തന്നിരുന്നുവെങ്കിലും പിന്നീട് പൂര്‍ണമായും മുടങ്ങിയതായി കണ്ണൂര്‍ ഇരിട്ടി സ്വദേശി സോജന്‍ പറഞ്ഞു. തൊഴിലാളികളില്‍ ഭൂരിഭാഗത്തിന്റെയും വീസ കാലാവധി തീര്‍ന്നു. ചിലരുടേതു തീര്‍ന്നിട്ട് അഞ്ചു മാസത്തിലേറെയായി. പുതുക്കി നല്‍കാന്‍ ഉടമകള്‍ തയാറാകുന്നില്ല. റദ്ദാക്കി നാട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്ന ആവശ്യത്തോടും മുഖം തിരിക്കുകയാണെന്നും ഇവര്‍ പരാതിപ്പെടുന്നു. വീസ പുതുക്കാത്തതിനാല്‍ പലരും നാട്ടില്‍ പോയിട്ടു രണ്ടുവര്‍ഷമായി. മാതാപിതാക്കള്‍ മരിച്ചിട്ടും ഭാര്യയ്ക്കും മക്കള്‍ക്കും ഗുരുതര അസുഖം വന്നിട്ടും പോകാനാവാത്തവരുമുണ്ടെന്നും മലപ്പുറം മേലാറ്റൂര്‍ സ്വദേശി അബ്ദുല്ല പറഞ്ഞു. നാലു പേര്‍ക്ക് സൗകര്യമുള്ള കൊച്ചു മുറിയില്‍ പത്തോളം പേരാണ് അന്തിയുറങ്ങുന്നതെന്നു തിരുവനന്തപുരം സ്വദേശി അനില്‍ പറയുന്നു.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (10 minutes ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (18 minutes ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (37 minutes ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (45 minutes ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (53 minutes ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (1 hour ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (1 hour ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (1 hour ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (2 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (4 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (4 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (4 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (4 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (5 hours ago)

Malayali Vartha Recommends