പൈലറ്റ് ശിവരാത്രി ആഘോഷിക്കാന്‍ പോയി; വിമാനം രണ്ടു മണിക്കൂറോളം വൈകി
അവസാനം അതും യാത്രക്കാര്‍ക്ക് സഹിക്കേണ്ടി വന്നു. വിമാനം വൈകുന്നതിനെപ്പറ്റി അന്വേഷിപ്പോഴാണ് അറിയുന്നത് പൈലറ്റ് വരാത്തതാണ് കാരണമെന്ന്. അങ്ങനെ ആ പൈലറ്റിന് വേണ്ടി എയര്‍ ഇന്ത്യ രണ്ടുമണിക്കൂറോളം കാത്തുകിടന്നു.
മുംബൈയില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക് ചൊവ്വാഴ്ച രാവിലെ 9.45ന് പോകേണ്ടിയിരുന്ന എഐ887 വിമാനം, രണ്ടുമണിക്കൂര്‍ വൈകിയാണ് യാത്ര ആരംഭിച്ചത്. ശിവരാത്രി ആഘോഷങ്ങള്‍ക്കു പോയ ഇവര്‍ എത്താന്‍ വൈകിയതാണ് കാരണം.
11.15ന് ഡല്‍ഹിയില്‍ എത്തേണ്ട വിമാനം ഉച്ചയ്ക്ക് 1.45നാണ് ലാന്‍ഡ് ചെയ്തതും. വിമാനം പറക്കാന്‍ താമസിച്ചാല്‍, തുടര്‍ന്നുള്ള ഓരോ അഞ്ചു മിനിറ്റും വിമാനത്തിലെ ജീവനക്കാര്‍ 500 രൂപവച്ച് പിഴ നല്‍കണം എന്നാണ് എയര്‍ ഇന്ത്യയുടെ നിയമം. അങ്ങനെ നോക്കുകയാണെങ്കില്‍ ചൊവ്വാഴ്ചത്തെ സംഭവത്തില്‍ രണ്ടു പൈലറ്റുമാരും 18,000 രൂപ വച്ച് പിഴ അടക്കേണ്ടി വരും. കഴിഞ്ഞ ഏതാനും മാസങ്ങളായി വൈകിയോടുന്നതില്‍ റെക്കോര്‍ഡ് നേട്ടങ്ങളാണ് എയര്‍ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ഡിസംബറില്‍ വെറും 53 ശതമാനവും ജനുവരിയില്‍ 60 ശതമാനവും വിമാനങ്ങളാണ് സമയനിഷ്ഠ പാലിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha