Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

ലണ്ടനിൽ വീടു വാങ്ങുന്ന ഇന്ത്യക്കാർ കൂടൂന്നു....സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖല തളര്‍ന്ന് കിടക്കുമ്പോൾ , റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപത്തി​ന്റെ ഗുണം കിട്ടുന്നത് ലണ്ടന്‍കാര്‍ക്കാണ്

22 NOVEMBER 2019 06:03 PM IST
മലയാളി വാര്‍ത്ത

ലണ്ടനിൽ വീടു വാങ്ങുന്ന ഇന്ത്യക്കാർ കൂടൂന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖല തളര്‍ന്ന് കിടക്കുമ്പോൾ , റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപത്തി​ന്റെ ഗുണം കിട്ടുന്നത് ലണ്ടന്‍കാര്‍ക്കാണ്. ഇന്ത്യക്കാരിപ്പോള്‍ ഇന്ത്യയിലല്ല, വീടുകള്‍ വാങ്ങുന്നത് അങ്ങ് ലണ്ടനിലാണെന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

നോട്ട് നിരോധനവും ജി എസ് ടിയും പോലുള്ള നടപടികള്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. ഈ ആഘാതത്തില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പദ്ധതി പ്രഖ്യാപിച്ചുവെങ്കിലും ഇതുവരെ പഴയതുപോലെ സജീവമായിട്ടില്ല. ഇതിനിടയിലാണ് ലണ്ടനില്‍ നിന്നുള്ള ഈ റിപ്പോര്‍ട്ട്

ഉന്നത ജീവിത നിലവാരം, താരതമ്യേന കുറഞ്ഞ പ്രോപ്പർട്ടി വില, സുതാര്യമായ നിയമങ്ങൾ ഇവയൊക്കെയാണ് സമ്പന്നരുടെ ഇഷ്ട ഡെസ്റ്റിനേഷൻ ആക്കി ലണ്ടനെ മാറ്റിയിരിക്കുന്നത് .. ലണ്ടനിൽ വീടുകൾ വാങ്ങുന്ന ഇന്ത്യക്കാർ കൂടുകയാണ്.ധനാഡ്യര്‍ തന്നെയാണ് വീടു വാങ്ങുന്നവരിൽ അധികവും. റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് റിപ്പോര്‍ട്ട് പ്രകാരം 11 ശതമാനമാണ് ലണ്ടനിൽ പ്രീമിയം പ്രോപ്പർട്ടികൾ വാങ്ങുന്ന ഇന്ത്യക്കാരുടെ വ‍ര്‍ധന...

മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍ ലണ്ടനില്‍ വീടുകള്‍ വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് നൈറ്റ് ഫ്രാങ്ക് എന്ന റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം അവകാശപ്പെടുന്നത്. സമ്ബന്നരായ ഇന്ത്യക്കാര്‍ ഇപ്പോള്‍ ലണ്ടനിലാണ് സ്ഥലം വാങ്ങുന്നതെന്ന് അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 11 ശതമാനം പേരാണ് ഈ വര്‍ഷം ലണ്ടനില്‍ വീട് വാങ്ങിയ ഇന്ത്യക്കാരുടെ എണ്ണം

മെയ്ഫെയര്‍, ബെൽഗ്രാവിയ, ഹൈഡ് പാര്‍ക്ക്, മേരിലെബോൺ, സെൻറ് ജോൺസ് വുഡ് തുടങ്ങിയ ഇടയിലാണ് ഇന്ത്യക്കാരിലേറെയും വീടുകൾ വാങ്ങുന്നത്. ലണ്ടൻ പ്രോപ്പ‍ര്‍ട്ടി വിലയിലുണ്ടായ കുറവാണ് ലണ്ടൻ ഇന്ത്യക്കാരുടെ മറ്റൊരു ചോയിസായി മാറാൻ കാരണം.

2019 -ജൂൺ മുതൽ ലണ്ടനിൽ വീടു വാങ്ങുന്നവരുടെ എണ്ണത്തിൽ വ‍ര്‍ധനയുണ്ട്. മികച്ച കാലാവസ്ഥ, താരതമ്യേന കുറഞ്ഞ റിയൽ എസ്റ്റേറ്റ് വില എന്നിവയൊക്കെ തന്നെയാണ് ലണ്ടൻ റിയൽ എസ്റ്റേറ്റ് പ്രേമികളുടെ ഇഷ്ട ഡെസ്റ്റിനേഷൻ ആക്കുന്നത്.

20 ശതമാനത്തോളമാണ് അടുത്തിടെ ലണ്ടനലെ പ്രോപ്പര്‍ട്ടി വിലയിൽ കുറവുണ്ടായിരിക്കുന്നത്. അതുകൊണ്ടു തന്നെ പ്രീമിയം പ്രോപ്പ‍ര്‍ട്ടികൾ സ്വന്തമാക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും വർധനയുണ്ട്. 50 വയ്സിൽ താഴെയുള്ളവരാണ് പ്രോപ്പ‍ര്‍ട്ടികൾ സ്വന്തമാക്കുന്നവരിൽ അധികവും.2018-19 ൽ യുകെയിൽ നടന്ന 416 റസിഡൻഷ്യൽ പ്രോപ്പർട്ടി വിൽപ്പനകളിൽ 89 ശതമാനവും ലണ്ടനിൽ ആയിരുന്നു.
പ്രീമിയം പ്രോപ്പർട്ടികൾക്ക് തന്നെയാണ് വിൽപ്പനയിൽ മുൻതൂക്കം

ഇന്ത്യക്കാരായ സമ്പന്നർ ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങുന്നത് കൂടിയതിന് പല കാരണങ്ങള്‍ പറയുന്നുണ്ട്. ഇവിടെ വിലയില്‍ വന്നിട്ടുള്ള കുറവാണ് പ്രധാന കാരണങ്ങളിലൊന്ന്. യൂറോപ്യന്‍ യൂണിയന്‍ റഫറണ്ടത്തിനും 2019 ഒക്ടോബറിനുമിടയിലുള്ള കാലയളവില്‍ കറന്‍സിയുടെ വിലയുണ്ടായ വ്യത്യാസം മൂലം ലണ്ടനിലെ സ്ഥലങ്ങള്‍ക്ക് വിലക്കുറവുണ്ടായി. ഇവിടെ സ്ഥലം വാങ്ങിയ ഇന്ത്യക്കാര്‍ക്ക് അടക്കമുള്ളവര്‍ക്ക് ഇത് ഗുണപരമായി മാറി.

ലണ്ടനില്‍ സ്ഥലം വാങ്ങുന്ന ഇന്ത്യക്കാരുടെ പ്രായക്കണക്ക് പരിശോധിക്കുമ്പോൾ കൂടുതലും ചെറുപ്പക്കാരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്ഥലം വാങ്ങിയവരില്‍ 73 ശതമാനംപേരും 50 വയസ്സിന് താഴെയുള്ളവരാണ്.ലണ്ടനിൽ സ്വത്തുക്കൾ വാങ്ങാൻ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം ലണ്ടനിൽ, അടുത്തിടെ വസ്തു വിലയിലുണ്ടായ ഇടിവാണ്. ഇത് കൂടുതൽ ഉപഭോക്താക്കളെ ആകർഷിച്ചുവെന്ന് നൈറ്റ് ഫ്രാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു

ഇന്ത്യക്കാര്‍ ലണ്ടനില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നാണ് അവിടുത്തെ റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയും ലണ്ടനിലെ നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന ലാഭവും കണക്കിലെടുക്കുമ്പോഴാണ് ഇത് സംബന്ധിച്ച്‌ ലണ്ടനില്‍ പ്രതീക്ഷകളുയരുന്നത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (41 minutes ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (1 hour ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (2 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (2 hours ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (3 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (4 hours ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (4 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (4 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (4 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (4 hours ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (5 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (5 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (5 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (6 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

Malayali Vartha Recommends