മധുവിധു തീരും മുൻപ് തന്നെ നവ ദമ്പതികൾക്ക് ദാരുണാന്ത്യം... വിവാഹ ശേഷം ഉയരങ്ങളിലേക്ക് എത്തിപിടിക്കാനായി സ്വപ്നങ്ങൾ നെയ്തുകൂട്ടി ഓസ്ട്രേലിയയിലേക്ക്; കാലന്റെ രൂപത്തിലെത്തിയ ആ അപകടം തകർത്തത് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും... കാര്‍ ട്രക്കുമായി കൂട്ടി ഇടിച്ചതോടെ തല കീഴായി മറിഞ്ഞ കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.. നവ ദമ്പതികളെ കണ്ടെത്തിയത് കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ
ഇന്നലെ ഇന്ത്യന്‍ സമയം രാവിലെ ഏഴ് മണിയോടെ ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വെയില്‍സില്‍ വെച്ചായിരുന്നു പ്രവാസികളെ ഞെട്ടിച്ച് അപകടമുണ്ടായത്. കാര്‍ ട്രക്കുമായി കൂട്ടി ഇടിച്ച് പെരുമ്ബാവൂര്‍ സ്വദേശികളായ നവദമ്ബതികള്ക്കായിരുന്നു ദാരുണ അന്ത്യം സംഭവിച്ചത്. പെരുമ്ബാവൂര്‍ അല്ലപ്ര തോമ്ബര വീട്ടില്‍ മത്തായി യുടെ മകന് ആല്ബിന് മാത്യു(30), ഭാര്യ നീനു സൂസന് എല്‍ദോ(28) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ തല കീഴായി മറിഞ്ഞ ഇവരുടെ കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ക്വീന്‍സ്ലാന്‍ഡില്‍ നിന്ന് ഡബ്ബോയിലേക്കുള്ള ന്യൂവല്‍ ഹൈവേയിലാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പിന്നാലെ വന്ന ഏഴ് വാഹനങ്ങള്‍ തുടര്‍ച്ചയായി കൂട്ടിയിടിച്ചു. ഈ അപകടങ്ങളില്‍ പരുക്കേറ്റ പത്തുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഒകേ്ടാബര്‍ 28-നായിരുന്നു ആല്‍ബിനും നീനുവും തമ്മിലുള്ള വിവാഹം. ഓസ്ട്രേലിയയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു നീനു. ബംഗളുരുവില്‍ ഇലക്ട്രികല്‍ എന്‍ജിനീയറാണ് ആല്ബിന്. വിവാഹം കഴിഞ്ഞ് നവംബര്‍ 20-നാണ് ഇരുവരും ഓസ്ട്രേലിയയിലേക്കു പോയത്.
https://www.facebook.com/Malayalivartha