Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

ജര്‍മന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നവരും ജർമ്മനിയിൽ എത്തിച്ചേർന്നവരും അറിയേണ്ടത്

21 DECEMBER 2019 05:09 PM IST
മലയാളി വാര്‍ത്ത

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ പ്രക്ഷോഭങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ജർമ്മൻ പൗരത്വം ലഭിക്കുന്നതിന് വേണ്ട നടപടികൾ എന്തൊക്കെ ആണെന്ന് നോക്കാം .. ബ്രിട്ടനില്‍ ബോറിസ് ജോണ്‍സണ്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തിയ സാഹചര്യത്തില്‍ ബ്രെക്സിറ്റ് നടപ്പാക്കുമെന്ന കാര്യത്തിൽ സംശയത്തിന് ഇടമില്ല ..ബ്രിട്ടണ്‍, 28 യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്‍മയായ യൂറോപ്യന്‍ യൂണിയന്‍ (EU) അംഗത്വം ഉപേക്ഷിക്കുന്ന നടപടിയാണ് ബ്രെക്സിറ്റ്.. ഇതോടെ ജര്‍മനി അടക്കം യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരത്വത്തിന് അപേക്ഷകരും വര്‍ധിക്കുമെന്നുറപ്പ്. ഈ സാഹചര്യത്തില്‍, ജര്‍മന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ജര്‍മനിയില്‍ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് 2020 ഡിസംബര്‍ 31 വരെ, അതായത് ബ്രെക്സിറ്റിന്റെ ട്രാന്‍സിഷന്‍ സമയം കഴിയും വരെ, പഴയ അവകാശ അധികാരങ്ങളോടു കൂടിത്തന്നെ ജര്‍മനിയില്‍ തുടരാന്‍ സാധിക്കും. പൗരത്വം ആവശ്യമെങ്കില്‍ അപേക്ഷിക്കാനും അതുവരെ സമയം ലഭിക്കും.നിലവിൽ 2020 ഡിസംബർ 31 വരെയാണിത്. എന്നാൽ, ഇരുകക്ഷികളും അംഗീകരിച്ചാൽ ഇത് രണ്ടുവർഷത്തേക്കുവരെ നീട്ടാം എന്നാണ് ഇപ്പോഴുള്ള വ്യവസ്ഥ.......

യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ക്ക് പൗരത്വത്തിനോ പെര്‍മനന്റ് റെസിഡന്‍സിക്കോ ഇപ്പോൾ അപേക്ഷിക്കാം. പൗരത്വത്തിന് അപേക്ഷിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ സങ്കീര്‍ണത കുറവും കിട്ടാന്‍ എളുപ്പവും പെര്‍മനന്റ് റെസിഡന്‍സാണ്. ജര്‍മന്‍ ഭാഷാ പരിജ്ഞാനവും സാമ്പത്തിക ഭദ്രതയും ഹെല്‍ത്ത് ഇന്‍ഷുറന്‍സും അത്യാവശ്യമാണ് . ക്രിമിനല്‍ റെക്കോഡ്സ് ഇല്ലാതിരിക്കുക എന്നതും ഇതിനാവശ്യമാണ്.

ജർമൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ വിദേശ രാജ്യത്തിന്‍റെ സൈന്യത്തിൽ ചേർന്നാൽ ജർമൻ പൗരത്വം റദ്ദാക്കുന്നതിന് ഇപ്പോൾ തന്നെ വ്യവസ്ഥയുണ്ട്. ഇത് വിദേശ ഭീകര സംഘടനയിൽ ചേരുന്നതിനു കൂടി ബാധകമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ തീവ്രവാദ സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്ന, ഇരട്ട പൗരത്വമുള്ളവരുടെ ജർമൻ പൗരത്വം റദ്ദാക്കും

ലിമിറ്റഡ് റെസിഡന്‍സ് പെര്‍മിറ്റില്‍ എട്ടു വര്‍ഷമെങ്കിലും ജര്‍മനിയില്‍ താമസിച്ചവര്‍ക്കേ പൗരത്വത്തിന് അപേക്ഷിക്കാന്‍ സാധിക്കൂ. ജര്‍മന്‍ ലാംഗ്വേജ് ഇന്റഗ്രേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ ഇത് ആറു വര്‍ഷം മതിയാകും.

ജര്‍മനിയില്‍ ജീവിക്കുമ്പോള്‍ ആ നാട്ടുകാരെ അസ്വസ്ഥരാക്കാതിരിക്കാന്‍ വിദേശികള്‍ സാധിക്കുമെങ്കില്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. നമ്മുടെ നാട്ടിലെ പോലെ വഴിയിൽ കണ്ടവരോടൊക്കെ സംസാരിക്കുന്ന ഏർപ്പാട് അവിടെ പറ്റില്ല ..പരിചയമില്ലാത്തവരോട് കൊച്ചു വര്‍ത്തമാനം പറയാനും കുശലം ചോദിക്കാനും നില്‍ക്കരുത് എന്നതാണ് ആദ്യത്തെ പാഠം. ജര്‍മന്‍ രീതിയില്‍ അതത്ര സ്വീകാര്യമായിരിക്കില്ല.

എല്ലാ കാര്യത്തിനും സോറി പറഞ്ഞു കൊണ്ടിരിക്കുന്നത് ഇംഗ്ളീഷ് സംസ്കാരത്തിന്റെ ഭാഗമാണെങ്കില്‍, ജര്‍മനിയില്‍ അത് അനാവശ്യമാണ്. ആവശ്യത്തില്‍ കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കുന്നതാണ് മറ്റൊരു നിഷിദ്ധമായ കാര്യം.

ജോലി ചെയ്യുന്ന ഡെസ്കില്‍ തന്നെ ഭക്ഷണം കഴിക്കുന്നതും ജര്‍മനിക്കാര്‍ക്ക് താത്പര്യമുള്ള കാര്യമല്ല. പല ഓഫീസുകളിലും ഇത് അനുവദനീയവുമല്ല. ഹോട്ടലില്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചാല്‍ ബില്‍ ഷെയര്‍ ചെയ്യുന്ന രീതിയും ഇവിടത്തുകാരെ മുഷിപ്പിക്കും. ഹോട്ടലുകളില്‍ ചെന്നാല്‍ ടാപ്പ് വെള്ളം ചോദിക്കാന്‍ പാടില്ലെന്നതാണ് മറ്റൊരു അലിഘിത നിയമം.

അതിഥികള്‍ ചെരുപ്പിട്ട് വീട്ടില്‍ കയറുന്നത് ജര്‍മനിക്കാര്‍ക്ക് ഇഷ്ടമല്ല. ചെരുപ്പ് ഊരിവയ്ക്കാന്‍ ആവശ്യപ്പെടുന്നത് മര്യാദകേടായും ഇവിടെ കണക്കാക്കുന്നില്ല. പല വീടുകളിലും അതിഥികള്‍ വരുമ്പോള്‍ അവര്‍ക്ക് ഇട്ടുകൊണ്ട് അകത്തു കയറാന്‍ സ്ളിപ്പര്‍ പുറത്തു വയ്ക്കുന്ന പതിവുമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (15 minutes ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (1 hour ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (1 hour ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (2 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (3 hours ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (3 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (3 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (3 hours ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (4 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (4 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (5 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (5 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (6 hours ago)

Malayali Vartha Recommends