Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..

ഗള്‍ഫ് മേഖല വീണ്ടും കൊറോണ ഭീതിയില്‍

27 FEBRUARY 2015 03:52 PM IST
മലയാളി വാര്‍ത്ത.

ഗള്‍ഫ് മേഖല വീണ്ടും കൊറോണ ഭീതിയില്‍. മേഖലയില്‍ തൊണ്ണൂറു ശതമാനം ഒട്ടകങ്ങള്‍ക്കും കൊറോണ ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം പ്രതിനിധി വെളിപ്പടുത്തി. മേഖലയിലുള്ള ഒട്ടകങ്ങളില്‍ തൊണ്ണൂറു ശതമാനവും കൊറോണ വൈറസ് ബാധയുള്ളവയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്ട്ട്.
മനുഷ്യരിലേക്ക് കൊറോണവൈറസ് പടരുന്നത് പ്രധാനമായും ഒട്ടകങ്ങള്‍ വഴിയാണ് എന്നാണ് നിഗമനം. ഒട്ടകത്തിന്റെ ഒരു മീറ്റര്‍ പരിധിക്കുള്ളില്‍ നിന്നാല്‍ തന്നെ രോഗം പടരാനുള്ള സാധ്യത ഉണ്ടെന്നു അദ്ദേഹം പറഞ്ഞു. ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ തന്നെ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പടരാനും സാധ്യ ഏറെയാണ്.
അടിയന്തിരമായി ഫലപ്രദമായ പ്രതിരോധമാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രാലയം പ്രതിനിധി അബ്ദുള്ള അല്‍ അസീരി പറഞ്ഞു. ഒട്ടകങ്ങളെ പൂര്‍ണ്ണമായും കൊന്നൊടുക്കുന്നത് പ്രായോഗികമല്ല. ലഭ്യമായ പ്രതിരോധ മരുന്നുകള്‍ എത്രയും പെട്ടെന്ന് ഒട്ടകങ്ങളില്‍ കുത്തി വെക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. സൗദിയിലെ അല്‍ അഹ്‌സാ പ്രവിശ്യയില്‍ അമ്പത് ശതമാനം ഒട്ടകങ്ങളിലും രോഗം കണ്ടെത്തി.
വൈറസ് ബാധയ്‌ക്കെതിരെ ജാഗ്രത പാലിക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. വൈറസ് ബാധ ഇട്ടതായി സംശയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. എട്ട് മണിക്കൂറിനുള്ളില്‍ രോഗം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ നിലവിലുണ്ട്. ചുമ, പണി, ശ്വാസ തടസം തുടങ്ങിയവയാണ് പ്രധാനപ്പെട്ട രോഗ ലക്ഷണങ്ങള്‍.
മൃഗങ്ങളുമായി പ്രത്യേകിച്ച് ഒട്ടകങ്ങളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഇടപഴകേണ്ട സാഹചര്യം ഉണ്ടാകുമ്പോള്‍ മാസ്‌ക്കും ഗ്ലൌസും ധരിക്കണം. 2012 മുതല്‍ ഇതുവരെ 913പേര്‍ക്ക് സൗദിയില്‍ കൊറോണ ബാധിച്ചതായി കണ്ടെത്തി. ഇതില്‍ 389 പേര്‍ മരണപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (19 minutes ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (20 minutes ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (32 minutes ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (1 hour ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു:​ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം  (1 hour ago)

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (1 hour ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (1 hour ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (2 hours ago)

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (2 hours ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (2 hours ago)

ശബരിമല എഡിഎം ആയി ദിലീപ് കെ കൈനിക്കാര ഐഎഎസ്...  (3 hours ago)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു...  (3 hours ago)

അടിമാലിയിൽ ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ചു.... പെയിന്റിന് ചേർക്കുന്ന തിന്നർ കുടിച്ചെന്ന് പിതാവ്, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (3 hours ago)

Malayali Vartha Recommends