Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയില്‍ തൊഴില്‍കേന്ദ്രങ്ങളില്‍ കര്‍ശന പരിശോധന

02 MARCH 2015 11:39 AM IST
മലയാളി വാര്‍ത്ത.

അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശതൊഴിലാളികളെ പിടികൂടാന്‍ വീടുകളിലെ തെരച്ചിലടക്കം മൂന്നുഘട്ടങ്ങളുള്ള കര്‍ശന പരിശോധനയ്ക്ക് സൗദി അറേബ്യ ഒരുങ്ങുന്നു. തൊഴില്‍നിയമം ലംഘിച്ച് കഴിയുന്നവരെ രാജ്യത്തുനിന്ന് പുറത്താക്കുകയാണ് ലക്ഷ്യം. വിപുലമായ സംവിധാനങ്ങളോടെ ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് പരിശോധന.

പൊതുസ്ഥലങ്ങളിലും നിരത്തുകളിലും തടിച്ചുകൂടുന്ന അനധികൃതരെ കണ്ടെത്തുന്നതാണ് ആദ്യഘട്ട പരിശോധനയെന്ന് ഹൈവേ പട്രോള്‍ സുരക്ഷാവിഭാഗം കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഖാലിദ് അല്‍ ഖഹ്താനി അറിയിച്ചു. പ്രധാന നിരത്തുകളിലും ഹൈവേകളിലും ആദ്യഘട്ടത്തില്‍ പരിശോധന നടക്കും. കമ്പനികള്‍, കടകള്‍, കച്ചവടസ്ഥാപനങ്ങള്‍, വ്യവസായശാലകള്‍ എന്നിവ കേന്ദ്രീകരിച്ചാകും രണ്ടാംഘട്ട പരിശോധന. തൊഴില്‍മന്ത്രാലയത്തിന്റെ നിബന്ധനയനുസരിച്ചുള്ള ഇഖാമ, സ്‌പോണ്‍സര്‍ഷിപ് വ്യവസ്ഥ എന്നിവ പ്രവാസിതൊഴിലാളി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. മൂന്നാംഘട്ടത്തില്‍ വീടുകളും താമസസ്ഥലങ്ങളും കേന്ദ്രീകരിച്ചായിരിക്കും പരിശോധന. നിയമവിരുദ്ധര്‍ ഒളിച്ചുകഴിയുന്ന നഗരത്തിനുപുറത്തുള്ള വിദൂരപ്രദേശങ്ങളിലെ താമസസ്ഥലങ്ങള്‍, ഇസ്തിറാഹകള്‍ എന്നിവയിലെ പരിശോധനകള്‍ ഇതില്‍ ഉള്‍പ്പെടും. ദിവസക്കൂലിക്കാരായി രാജ്യത്ത് കഴിയുന്നവരില്‍ വലിയൊരു ഭാഗവും നിയമാനുസൃതമോ ഇഖാമ, സ്‌പോണ്‍സര്‍ഷിപ് വ്യവസ്ഥ പാലിച്ചോ അല്ല ജോലിചെയ്യുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. സുരക്ഷാവിഭാഗങ്ങളുടെ സഹകരണത്തോടെ നടക്കുന്ന റെയ്ഡില്‍ മക്ക മേഖലയില്‍ ദിവസവും ശരാശരി 400-500 പേര്‍ നിയമലംഘനത്തിന് പിടിയിലാകുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (13 minutes ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (21 minutes ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (40 minutes ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (48 minutes ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (56 minutes ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (1 hour ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (1 hour ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (1 hour ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (2 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (4 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (4 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (4 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (5 hours ago)

Malayali Vartha Recommends