Widgets Magazine
04
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയ്യപ്പന്റെ മറിമായങ്ങള്‍... ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയെന്ന എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത് കോണ്‍ഗ്രസിനേറ്റ അടി; തെരഞ്ഞെടുപ്പ് തൊട്ട് മുമ്പില്‍


കാസര്‍കോട് അമ്പലത്തറ പറക്കളായിയില്‍ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഇളയ മകന്‍ രാകേഷും മരണത്തിന് കീഴടങ്ങി


വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....


ഇരുപത്തിയഞ്ച് കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ ലോട്ടറിക്ക് വമ്പന്‍ വില്പന...


ഗുരുദേവ ദര്‍ശനം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

നാട്ടിലെ ബ്ലാക്ക്‌ മാന്‍ ഗള്‍ഫിലേക്കും? തണ്ണിമത്തന്‍ കഴിച്ചവര്‍ ഭീതിയില്‍, തണ്ണിമത്തനില്‍ എച്ച്‌ഐവി വൈറസ്‌ കുത്തിവച്ചെന്ന്‌ വ്യാപക പ്രചാരണം

08 JUNE 2013 05:27 AM IST
മലയാളി വാര്‍ത്ത.
പോലീസിന്റെ സമയോചിതമായ ഇടപെടല്‍ കാരണം കാരണം നാട്ടില്‍ നിന്നും ബ്ലാക്ക്‌ മാന്‍ മാഞ്ഞിട്ട്‌ മാസങ്ങളേ ആകുന്നുള്ളു. അപ്പോഴാണ്‌ ബ്ലാക്ക്‌ മാന്റെ ശൈലിയിലുള്ള പ്രവര്‍ത്തനം പ്രധാന ഗള്‍ഫ്‌ രാജ്യങ്ങളില്‍ പ്രചരിക്കുന്നത്‌. അവിടെ മറ്റൊരു രൂപത്തിലാണെന്നു മാത്രം. നാട്ടിലിറങ്ങിയ ബ്ലാക്ക്‌ മാന്റേയും മുഖ്യലക്ഷ്യങ്ങളിലൊന്നായി പറഞ്ഞു പരത്തിയിരുന്നത്‌ എയിഡ്‌സ്‌ പരത്താനായി ഇറങ്ങിത്തിരിച്ചു എന്നതാണ്‌. എന്നാല്‍ ഇപ്പോള്‍ യുഎഇയില്‍ നിന്നും വരുന്ന വാര്‍ത്തകളും അതു തന്നെയാണ്‌. ഗള്‍ഫില്‍ എയ്‌ഡ്‌സ്‌ വ്യാപിപ്പിക്കാനായി തണ്ണിമത്തനില്‍ എച്ച്‌ഐവി വൈറസ്‌ കുത്തിവച്ച്‌ അയച്ചു എന്ന പ്രചാരണം വ്യാപകമായിരിക്കുകയാണ്‌.

സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറെ ഉദ്ധരിച്ചായിരുന്നു വ്യാജ പ്രചാരണം. ബ്ളാക്ക്ബറി മെസഞ്ചര്‍,സോഷ്യല്‍ മീഡിയ തുടങ്ങിയവയുപയോഗിച്ചാണ് തണ്ണിമത്തനില്‍ എച്ച്.ഐ.വി വൈറസ് കുത്തിവെച്ചിട്ടുണ്ടെന്ന പ്രചാരണം നടന്നത്. ഊഹാപോഹങ്ങളെ തുടര്‍ന്ന് അബൂദബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി സൗദി ഡോക്ടറുമായി ബന്ധപ്പെട്ടിരുന്നു. തനിക്ക് ഇങ്ങനെ ഒരു സംഭവം അറിയില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്യുന്ന തണ്ണിമത്തനില്‍ എയ്ഡ്സിന് കാരണമാകുന്ന എച്ച്.ഐ.വി വൈറസ് കുത്തിവെച്ചിട്ടുണ്ടെന്ന രീതിയില്‍ വ്യാപകമായി നടക്കുന്ന ഊഹാപോഹങ്ങളും പ്രചാരണവും തെറ്റാണെന്ന് അധികൃതര്‍. ശാസ്ത്രീയ പരിശോധനകളില്‍ പ്രചാരണം തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ഇത്തരം തട്ടിപ്പുകളില്‍ വിശ്വസിക്കരുതെന്നും അബൂദബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി നിര്‍ദേശിച്ചു.അതോറിറ്റിക്ക് കീഴിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പരിശോധനയില്‍ തണ്ണിമത്തനില്‍ എച്ച്.ഐ.വി വൈറസ് അതിജീവിക്കില്ലെന്നും വ്യക്തമായിട്ടുണ്ട്.

കോണ്‍ഫ്ളേക്ക്,വിയറ്റ്നാമീസ് മല്‍സ്യം, ഉരുളക്കിഴങ്ങ് ചിപ്സ്, കുട്ടികള്‍ക്കുള്ള നൂഡില്‍സ്, ചെറുനാരങ്ങ തുടങ്ങിയവയിലും മാരക വിഷമടങ്ങിയതായി പ്രചാരണം നടന്നിരുന്നു. ഇതേതുടര്‍ന്ന് ഇവയും അബൂദബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി പരിശോധനക്ക് വിധേയമാക്കിയിരുന്നു. വിവിധ ലബോറട്ടറികളില്‍ പരിശോധന നടത്തിയെങ്കിലും ഉരുളക്കിഴങ്ങ് ചിപ്സില്‍ കളര്‍ അല്‍പം കൂടുതലായിരുന്നു എന്നതൊഴികെ അപകടകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ചിപ്സില്‍ ചേര്‍ത്തിരുന്ന കളര്‍ യു.എ.ഇയില്‍ നിരോധിച്ചിട്ടുള്ളതാണ്.

അതേസമയം, ചില ഭക്ഷ്യ പദാര്‍ഥങ്ങളെ തെരഞ്ഞുപിടിച്ച് പ്രചാരണം നടത്തുന്നതിന് പിന്നില്‍ സ്ഥാപിത ലക്ഷ്യങ്ങള്‍ ഉള്ളതായും സൂചനയുണ്ട്. ചില ഉല്‍പന്നങ്ങളെ താറടിച്ചുകാട്ടുന്നതിന് എതിരാളികള്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതായാണ് സംശയം. ജനങ്ങളില്‍ ഭീതി സൃഷ്ടിക്കാനും ഊഹാപോഹങ്ങള്‍ ഉപയോഗിക്കുന്നതായി അബൂദബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റിക്ക് വിവരം ലഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ സജീവമായതോടെ എളുപ്പത്തില്‍ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ കഴിയുന്നു. അപകടകരമായ രീതിയില്‍ ഇത്തരത്തില്‍ പ്രചാരണം നടത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അബൂദബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിം ജോങ് ഉന്നിന്റെ ഡിഎന്‍എ വൃത്തിയാക്കി  (1 minute ago)

കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്ലേഴ്സിനെതിരെ മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആറ് വിക്കറ്റ് ജയം  (24 minutes ago)

ബൈക്കപകടത്തില്‍ ഒരു മരണം...  (39 minutes ago)

സ്ഥിരം ജീവനക്കാര്‍ക്ക് 2025 ലെ ഉത്സവബത്തയായി 7,000 രൂപ വീതവും താല്‍ക്കാലിക ജീവനക്കാര്‍ക്ക് പരമാവധി 3,500 രൂപയും  (53 minutes ago)

അയ്യപ്പന്റെ മറിമായങ്ങള്‍... ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയെന്ന എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത് കോണ്‍ഗ്രസിനേറ്റ അടി; തെരഞ്ഞെടുപ്പ് തൊട്ട് മുമ്പില്‍  (1 hour ago)

കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ...  (1 hour ago)

നാലംഗ കുടുംബത്തിലെ ഇളയ മകന്‍ രാകേഷും മരണത്തിന് കീഴടങ്ങി  (1 hour ago)

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ  (1 hour ago)

ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ ലോട്ടറിക്ക്  (1 hour ago)

പ്രശസ്തിയും കീര്‍ത്തിയും നേടാനുള്ള സാധ്യത  (2 hours ago)

വെള്ളാപ്പള്ളിയുടെ കാലത്ത് എസ്.എന്‍.ഡി.പി യോഗം സാമ്പത്തികവും സാമൂഹ്യവുമായ ഉന്നതിയിലേക്ക്  (2 hours ago)

33 ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും നികുതിയില്ല  (2 hours ago)

തിരുവോണത്തിനായുള്ള ഒരുക്കത്തിലാണ് മലയാളികള്‍..  (3 hours ago)

യോഗ പരിശീലകന്‍ 19കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് പരാതി  (9 hours ago)

രാഷ്ട്രീയത്തില്‍ വിജയക്കൊടി പാറിക്കാന്‍ ദളപതി വിജയ്യുടെ പുതിയ നീക്കം  (9 hours ago)

Malayali Vartha Recommends