Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

അവയവ ദാനം ശാശ്വത ദാനം; വിഷമദ്യ ദുരന്തത്തിന്റെ ഇരകൾ ജീവിക്കും നിരവധി പേരിലൂടെ

02 SEPTEMBER 2025 12:20 PM IST
മലയാളി വാര്‍ത്ത

കുവൈത്തിൽ അടുത്തിടെയുണ്ടായ വിഷമദ്യ ദുരന്തത്തിന്റെ ഇരകൾ അവയവ ദാനത്തിലൂടെ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചതായി ഡോക്ടർമാർ പറഞ്ഞു. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച 12 പേരുടെ അവയവങ്ങൾ ഇതര രോഗികൾക്ക് മാറ്റിവെച്ചതായി കെടിവിക്ക് നൽകിയ അഭിമുഖത്തിൽ, പ്രമുഖ ട്രാൻസ്പ്ലാൻറ് സർജനും കുവൈത്തിലെ അവയവ മാറ്റിവയ്ക്കൽ കേന്ദ്രത്തിന്റെ ചെയർമാനുമായ ഡോ. മുസ്തഫ അൽ-മൗസവി പറഞ്ഞു.

'ചിലർക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കപ്പെട്ടിരുന്നു. മറ്റു ചിലർക്ക് ഹൃദയാഘാതം സംഭവിച്ചു. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച 12 പേരുടെ കുടുംബങ്ങളെ ഞങ്ങൾ ബന്ധപ്പെടുകയും പത്ത് അവയവങ്ങൾ മാറ്റിവെക്കാൻ അനുമതി നേടുകയും ചെയ്തു. വൃക്കകൾ, ഹൃദയങ്ങൾ, കരളുകൾ, ശ്വാസകോശങ്ങൾ എന്നിവയാണ് ശേഖരിച്ചത്' ഡോ. മുസ്തഫ അൽ-മൗസവി സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു. പരിശോധനയ്ക്ക് ശേഷം പ്രവർത്തനക്ഷമമല്ലെന്ന് കണക്കാക്കിയ ശ്വാസകോശം ഒഴികെയുള്ള എല്ലാ അവയവങ്ങളും മാറ്റിവച്ചു.

മസ്തിഷ്‌ക മരണം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ട രോഗികളിൽ നിന്നാണ് അവയവങ്ങൾ എടുക്കുന്നതെന്ന് ഡോ. അൽമൗസവി വിശദീകരിച്ചു. അവയവ ദാനത്തിനായി രജിസ്റ്റർ ചെയ്യാൻ ഡോ. മൗസവി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ജീവനുള്ളപ്പോൾ അവയവദാനം ചെയ്യുന്നതിനേക്കാൾ മരണാനന്തര ദാനങ്ങൾക്ക് അദ്ദേഹം മുൻഗണന നൽകി. ''കരൾ പോലെ ഉയർന്ന അപകടസാധ്യതയുള്ള അവയവങ്ങൾക്ക് ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്ന് അവയവങ്ങൾ നൽകുന്നതിനെ ഞാൻ എതിർക്കുന്നു'' അൽ-മൗസവി പറഞ്ഞു.

''മരണപ്പെട്ടവരുടെ അവയവങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഈ ലോകത്ത് നല്ല പ്രവൃത്തി ചെയ്യാനുള്ള അവസാന അവസരമാണിത് - നീണ്ടുനിൽക്കുന്ന ദാനത്തിന്റെ ഒരു രൂപം.''- മൗസവി അഭിപ്രായപ്പെട്ടു. അവയവദാനത്തെ ഏറ്റവും മഹത്തായ ശാശ്വത ദാനങ്ങളിലൊന്നായി അല്ലെങ്കിൽ സദഖ ജാരിയയായാണ് കുവൈത്തിലെ ഇസ്‌ലാമിക പണ്ഡിതൻ അജീൽ അൽനാഷ്മി വിശേഷിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


വിഷമദ്യ ദുരന്തം 160 പേരെ ബാധിക്കുകയും 23 മരണങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. കൂടുതലും ഏഷ്യൻ പൗരന്മാരെയായിരുന്നു ബാധിച്ചത്. കുറഞ്ഞത് 51 രോഗികൾക്ക് അടിയന്തര ഡയാലിസിസും 31 പേർക്ക് മെക്കാനിക്കൽ വെന്റിലേഷനും ആവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. അനധികൃത മദ്യം ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തതിന് 67 പേരെ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (4 hours ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (4 hours ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (4 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (4 hours ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (5 hours ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (5 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (5 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (5 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (7 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (7 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (7 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (7 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (7 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends