Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ടിക്കറ്റ് ബുക്ക് ചെയ്ത തുക യാത്രക്കാർക്കു തിരികെ നല്കാൻ മടിച്ച് വിമാനക്കമ്പനികൾ; ആഭ്യന്തര സര്‍വ്വീസ് ഉള്‍പ്പെടെയുള്ള വിമാന സർവീസുകളും ഈ മാസം 31 വരെ നീട്ടിയതിനാൽ ആശങ്കയിൽ പ്രവാസികൾ, ഇക്കാര്യത്തിൽ മൗനം തുടരുകയാണ് സർക്കാർ

19 MAY 2020 02:08 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യത്ത് നാലാംഘട്ട ലോക്ഡൗൺ 31 വരെ നീട്ടിയ സാഹചര്യത്തില്‍ ആഭ്യന്തര സര്‍വ്വീസ് ഉള്‍പ്പെടെയുള്ള വിമാന സർവീസുകളും ഈ മാസം 31 വരെ നീട്ടിയിരിക്കുന്നു എന്നതായുള്ള വാർത്തകളും പുറത്തേക്ക് വരുകയാണ്. എന്നിട്ടും വിമാനക്കമ്പനികൾ ടിക്കറ്റ് നേരത്തെ തന്നെ ബ്ലോക് ചെയ്ത യാത്രക്കാർക്കു ടിക്കറ്റ് തുക തിരികെ നൽകുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണെന്നാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതായത് മെയ് മാസം 3നു ശേഷമുള്ള യാത്രകൾക്കു ടിക്കറ്റെടുത്തവരുടെ കാര്യത്തിൽ മന്ത്രാലയം ഇനിയും തീരുമാനം വ്യക്തമാക്കാത്തതാണു പുതിയ പ്രതിസന്ധിക്കു കാരണം എന്നാണ് പറയപ്പെടുന്നത്. ഇതിനോടകം തന്നെ മെയ് 3നും പിന്നീട് 17നും ലോക്ഡൗൺ അവസാനിക്കുമെന്ന കണക്കുകൂട്ടലിൽ പല സ്വകാര്യ വിമാന കമ്പനികളും ബുക്കിങ് ആരംഭിക്കുകയും ചെയ്യുകയായിരുന്നു. ഇതേതുടർന്ന് ലോക്ഡൗൺ നീട്ടുകയും സർവീസ് വിലക്ക് തുടരുകയും ചെയ്തു. ആയതിനാൽ തന്നെ ബുക്ക് ചെയ്ത പണം തിരികെ നൽകില്ലെന്ന തീരുമാനത്തിൽ വിമാന കമ്പനികൾ ഉറച്ചുനിൽക്കുന്നതും പ്രശ്നപരിഹാരത്തിനു വ്യോമയാന മന്ത്രാലയം നടപടികൾ എടുക്കാത്തതും യാത്രക്കാരെ ദുരിതത്തിലാക്കുന്നു.

അതോടൊപ്പം തന്നെ മാര്‍ച്ച് 25 മുതൽ 14 തീയതി വരെ ഉള്ള ആദ്യ ലോക്ക് ഡൗൺ ഘട്ടത്തിൽ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് തുക തിരികെ നൽകണമെന്ന് വ്യോമയാന മന്ത്രാലത്തായിന്റെ നേരത്തെയുള്ള ഉത്തരവും പാലിക്കപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ടുകൾ ഉയരുന്നുണ്ട്. ചില എയർലൈനുകൾ മാത്രമാണ് ഈ ഉത്തരവ് പാലിക്കുന്നത് തന്നെ. ബാക്കിയുള്ളവർ പണത്തിനു പകരം ഒരു വർഷത്തേക്ക് ടിക്കറ്റ് കാലാവധിനീട്ടി നൽകമെന്നാണ് വ്യക്തമാക്കുന്നത്.

എന്നാൽ മാർച്ച് 25 മുതൽ ഈ മാസം 3 വരെയുള്ള യാത്രകളുടെ ടിക്കറ്റ് തുക തിരികെ നൽകാൻ ഏപ്രിൽ 16ന് ഇറക്കിയ ഉത്തരവിൽ വിമാന കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ടിക്കറ്റെടുത്തവർക്കു പണം തിരികെ നൽകാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ലെന്നാണു കമ്പനികളുടെ വാദം. സർവീസ് റദ്ദായതോടെ മറ്റൊരു തീയതിയിലേക്കു ടിക്കറ്റ് മാറ്റിയെടുക്കാൻ സൗകര്യമൊരുക്കും എന്നാണ് മെയ് 3നും 17നും ശേഷമുള്ള ടിക്കറ്റ് എടുത്തവരോടും അധികൃതർ പറയുന്നത്. പണത്തിനു പകരം ഒരു വർഷത്തേക്ക് ടിക്കറ്റ് കാലാവധിനീട്ടി നല്‍കുമെന്നാണ് ഇപ്പോഴും പല വിമാനക്കമ്പനികളുടെയും വാദം ഉയരുന്നത് തന്നെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒടുവില്‍ അന്വേഷണത്തിന് പൊലീസ്  (4 minutes ago)

ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ചെന്നിത്തല  (8 minutes ago)

കേരള സര്‍ക്കാര്‍ വെബ് സൈറ്റില്‍ കൈവച്ച് പാക് ഹാക്കര്‍മാര്‍  (14 minutes ago)

തമിഴ്‌നാട്ടില്‍ പൊലീസ് വകുപ്പിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍  (18 minutes ago)

പിണറായിയുടെ പ്രതികരണം പൂര്‍ണ്ണമായും തെറ്റിദ്ധാരണജനകവും, വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് രമേശ് ചെന്നിത്തല  (24 minutes ago)

ഗൊയ്ഥെ സെന്‍ററില്‍ ജര്‍മ്മന്‍ ചലച്ചിത്രം 'റോയ്ബര്‍' സെപ്റ്റംബര്‍ 30 ന് പ്രദര്‍ശിപ്പിക്കും  (2 hours ago)

എഐ കാലവും ടൂറിസം സാധ്യതകളും; പി.സി വിഷ്ണുനാഥ്...  (2 hours ago)

തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...  (2 hours ago)

വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ.  (2 hours ago)

കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...  (4 hours ago)

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (5 hours ago)

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (6 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (6 hours ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (6 hours ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (7 hours ago)

Malayali Vartha Recommends