Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

സൗദിയില്‍ 13 മരണം കൂടി; സൗദിയില് കോവിഡ് ബാധിച്ച്‌ ഒറ്റ ദിവസം ഇത്രയും പേര് മരിക്കുന്നത് ആദ്യം

23 MAY 2020 09:42 PM IST
മലയാളി വാര്‍ത്ത

കൊറോണവൈറസ് ബാധിച്ച്‌ സൗദിയില് വെള്ളിയാഴ്ച 13 പേര് കൂടി മരിച്ചു. സൗദിയില് കോവിഡ് ബാധിച്ച്‌ ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും പേര് മരിക്കുന്നത്. ഇതോടെ ആകെ മരണം 364 ആയി ഉയര്ന്നു. പുതുതായി 2,642 പേര്ക്കുകൂടി വൈറസ് സ്ഥിരീകരിച്ചു. അതേസമയം, സൗദിയില് അഞ്ച് ദിവസത്തെ പൂര്ണ സമയ കര്ഫ്യൂ വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ചു.

സൗദിയില് ഇതുവരെ 67,719 പേര്ക്ക് കൊറോണവൈറസ് സ്ഥിരീകരിച്ചു. ഇതില് 39,003 പേര് രോഗമുക്തരായി. 2,963 പേര്ക്കാണ് വെള്ളിയാഴ്ച രോഗം ഭേദമായത്. 28,352 പേരാണ് ചികിത്സയില്. ഇതില് 302 പേര് ഗുരുതരാവസ്ഥിലാണ്. വെള്ളിയാഴ്ച 15,899 പേര്ക്ക് കോവിഡ് പരിശോധന നടത്തി. ഇതുവരെ 6,67,057 പേര്ക്കാണ് പരിശോധ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 27 ന് ബുധനാഴ്ച വരെ നീളുന്ന 24 മണിക്കൂര് കര്ഫ്യൂ ലംഘിക്കുന്നവരെ കര്ശനമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. കര്ഫ്യൂ ലംഘിച്ചാല് 10,000 റിയാലാണ് പിഴ. അഞ്ചില് കൂടുതല് പേര് ഒത്തുകൂടിയാല് ഓരോ വ്യക്തിക്കും 5,000 റിയാല് പിഴ ലഭിക്കും. രാജ്യത്തിന്റെ എല്ലായിടങ്ങളും സുരക്ഷാ സൈന്യത്തിന്റെ കീഴിലാണ്. നേരത്തെ കര്ഫ്യൂവില് ഇളവ് ലഭിച്ച സ്ഥാപനങ്ങള്ക്ക് മുന് മാനദണ്ഡങ്ങള്ക്ക് അനുസരിച്ച്‌ പ്രവര്ത്തിക്കാം. റെസ്റ്റോറണ്ടുകള്ക്ക് രാവിലെ ആറുമുതല് രാത്രി 10 വരെ പാര്സല് നല്കാം. അടിയന്തിര ആവശ്യങ്ങള്ക്ക് തവക്കല്നാ ആപ്ലിക്കേഷന് വഴി പാസ് സ്വന്തമാക്കാം. പാസില്ലാതെ പുറത്തിറങ്ങിയാലും കട തുറന്നാലും ശിക്ഷ ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദി അറേബ്യയിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന 210 പേരെ ഇന്ന് (ശനി )ഇന്ത്യയിലെത്തിക്കും. 30 - മലയാളികളുള്‍പ്പടെയുള്ള സംഘത്തെയാണ് പ്രത്യേക വിമാനത്തില്‍ റിയാദില്‍ നിന്ന് ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിക്കുക. തൊഴിൽ , താമസരേഖയില്ലാത്തതിനെ തുടർന്ന് കഴിഞ്ഞ ജനുവരി മുതല്‍ സൗദി സുരക്ഷാ സേനയുടെ പിടിയിലായവരാണിവര്‍.

റിയാദ്, ദമ്മാം തര്‍ഹീലുകളില്‍ (നാടുകടത്തൽ കേന്ദ്രം ) കഴിയുന്നവരെയാണ് ഹൈദരാബാദിലേക്ക് കൊണ്ടു പോകുകുന്നത് . റിയാദിൽ നിന്നും 150 പേരും ദമ്മാമിൽ നിന്നും 60 പേരുമാണ് ഇരു നാടുകടത്തൽ കേന്ദ്രത്തിൽ നിന്നും റിയാദ് വിമാനത്താവളം വഴി പുറപ്പെടുക. ദമ്മാമിലുള്ളവരെക്കൂടി റിയാദിലെത്തിച്ചാകും യാത്ര പുറപ്പെടുക . സൗദി ഗവൺമെൻറ് ആണ് ഇവര്‍ക്കുള്ള യാത്രാ ചെലവ് വഹിച്ച് ഇവരെ നാട്ടിൽ എത്തിക്കുന്നത് .

400 ലധികം ഇന്ത്യക്കാരാണ് സൗദിയിലെ വിവിധ നാടുകടത്തല്‍ കേന്ദ്രങ്ങളിലായിട്ടുള്ളത് .കോവിഡ് 19 വ്യാപനത്തെ തുടർന്ന് അന്താരാഷ്ട്ര വിമാനസർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് ഇവരുടെ യാത്ര തടസപ്പെടുകയായിരുന്നു .ഇതിനിടെ പലതവണ ഇവരെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിൽ എത്തിക്കാൻ ശ്രമം നടന്നിരുന്നെങ്കിലും കേന്ദ്ര സർക്കാർ യാത്രാനുമതി നൽകാതിരുന്നതിനാൽ ഇവരുടെ യാത്ര നീളുകയായിരുന്നു .കഴിഞ്ഞ ദിവസം അനുമതി ലഭ്യമായതോടെയാണ് ഇവർക്ക് നാടണയാൻ അവസരം ലഭിച്ചത് .

വരും ദിവസങ്ങളില്‍ ബാക്കിയുള്ളവരെ കൂടി നാട്ടിലെത്തിക്കും. പാസ് പോർട്ട് ഇല്ലാത്തവർക്ക് കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി ഔട്ട് പാസ് വിതരണം ചെയ്തിട്ടുണ്ട് . കോവിഡ് സാഹചര്യത്തില്‍ ജാമ്യം നല്‍കി പുറത്ത് വിട്ടവരും ഈ വിമാനത്തില്‍ യാത്ര ചെയ്യും.എന്നാൽ ഹൈദരാബാദിൽ എത്തുന്ന ഇന്ത്യക്കാർക്ക് ഏതുതരത്തിൽ ഉള്ള യാത്ര അടക്കമുള്ള സൗകര്യം ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല .ഹൈദരാബാദ് കൂടാതെ അന്യസംസ്ഥാനക്കാരായ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് എങ്ങനെ നാട്ടിലെത്താമുന്നുള്ള ആശങ്ക നിലനിൽക്കുകയാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (9 minutes ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (14 minutes ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (18 minutes ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (27 minutes ago)

സ്വര്‍ണവില കുറഞ്ഞു  (57 minutes ago)

നാളെ പഠിപ്പുമുടക്ക്  (1 hour ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (1 hour ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (1 hour ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (2 hours ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (2 hours ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (2 hours ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (2 hours ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (3 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (3 hours ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (3 hours ago)

Malayali Vartha Recommends