മദീന വിമാനത്താവളത്തിലെ പരീക്ഷണപ്പറക്കല്‍ അടുത്തമാസം

പൂര്‍ണമായും സ്വകാര്യമേഖലയില്‍ നിര്‍മിച്ച രാജ്യത്തെ ആദ്യ വിമാനത്താവളമായ മദീന രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ പരീക്ഷണപ്പറക്കല്‍ അടുത്തമാസം നടക്കുമെന്നു സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു. 40 ലക്ഷം ചതുരശ്ര അടിയാണു വിസ്തീര്‍ണം. ഒരു വര്‍ഷം 80 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. ഹജ് തീര്‍ഥാടനക്കാലത്തു യാത്രക്കാര്‍ക്കായി 16 അധിക സെല്‍ഫ് സര്‍വീസ് കൗണ്ടറുകള്‍ കൂടി സ്ഥാപിക്കും.
105,000 ചതുരശ്ര അടിയിലായി തീര്‍ഥാടകര്‍ക്ക് ആറു വിശ്രമ ഹാളുകള്‍ ഒരുക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങള്‍ക്കുള്ള ലീഡര്‍ഷിപ് ഇന്‍ എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റര്‍ ഡിസൈന്‍ (ലീഡ്) സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന യുഎസിനു പുറത്തുള്ള ആദ്യ വിമാനത്താവളം കൂടിയാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha