കൊല്ലം സ്വദേശി ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി; താമസ സ്ഥലത്തു കൈയും കഴുത്തും മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
കൊറോണ ഭീതി മൂലം നിരവധി മലയാളികളാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടുകൂടി 150ൽപരം മലയാളികളാണ് വിവിധ ഗൾഫ് രാഷ്ട്രങ്ങളിലായി മരിച്ചത്. എന്നാൽ കൊറോണ ഭീതിക്കിടയിലും പ്രവാസികളെ ഏറെ നടുക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. കൊല്ലാം സ്വദേശിയെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുകയാണ്. കോട്ടപ്പുറം പരവൂര്‍ സ്വദേശി പ്രശാന്ത് (40) ആണു മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. തുംറൈത്തിലെ താമസ സ്ഥലത്തു കൈയും കഴുത്തും മുറിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
അതേസമയം തുംറൈത്തിലെ സ്വകാര്യ ട്രാവല്‍സിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. എട്ടു മാസം മുമ്പാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത് എന്നാണ് വിവരം. റോയല്‍ ഒമാന്‍ പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് ഇതിനോടകം തന്നെ മാറ്റിയിരിക്കുമാകയാണ്. പിതാവ്: ശശിധരന്, മാതാവ്: പ്രഭ. ഭാര്യ: സുദിന (റെയില്‍വെ ജീവനക്കാരി), മക്കള്‍: നവനീദ്, നിയോദ്.
https://www.facebook.com/Malayalivartha